ഹോബാര്‍ട്ട്: രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ കളിക്കളത്തിലേക്ക് തിരിച്ചുവരുന്നു. ഹോബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ സാനിയ – നാദിയ സഖ്യം ജപ്പാന്റെ മിയു കാതോയും ജോര്‍ജിയയുടെ ഒക്‌സാനയും ഉള്‍പ്പെട്ട ടീമിനെ നേരിടും.
ഉക്രെയിന്‍ താരമായ നാദിയയും സാനിയ മിര്‍സയും അണ്‍സീഡായാണ് ഇവിടെ മത്സരിക്കുന്നത്. ആദ്യ റൗണ്ടു കടന്നാല്‍ സാനിയ- നാദിയ സഖ്യത്തിന് ക്വാര്‍ട്ടറില്‍ ശക്തരായ ജോര്‍ജീന- സാറ ടീമിനെ നേരിടേണ്ടിവരും. നാലാം സീഡാണ് ഈ ടീം. ചാമ്പ്യന്‍ഷിപ്പ് ഇന്ന് ആരംഭിക്കും.
ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയുമൊത്ത് മത്സരിക്കാന്‍ തീരുമാനിച്ചതായി സാനിയ അറിയിച്ചു. നേരത്തെ ഡബിള്‍സ് പങ്കാളിയായി നിശ്ചയിച്ചിരുന്ന രാജീവ് റാം പിന്മാറിയതിനെ തുടര്‍ന്നാണ് ബൊപ്പണ്ണയെ പങ്കാളിയാക്കിയത്. 2016 ലെ റിയോ ഒളിമ്പിക്‌സിലാണ് സാനിയ- ബൊപ്പണ്ണ സഖ്യം അവസാനമായി മത്സരിച്ചത്. പാക് ക്രിക്കറ്റര്‍ ഷോയബ് മാലിക്കിനെ വിവാഹം കഴിച്ച സാനിയ മിര്‍സ കുഞ്ഞു ജനിച്ചതുമായി ബന്ധപ്പെട്ടാണ് രണ്ട് വര്‍ഷം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: