കരുനാഗപ്പള്ളി: പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് വന്ന പോസ്റ്റിനെ പിന്തുണച്ച് കമന്റിട്ട ചായകച്ചവടക്കാരനെ ബഹിഷ്കരിച്ച് ഓച്ചിറയിലെ മുസ്ലീം സമുദായ അംഗങ്ങളുടെ കീഴിലുള്ള വ്യാപാരസ്ഥാപനങ്ങള്‍. ഓച്ചിറ ടൗണില്‍ സൈക്കിളില്‍ ചായയും പലഹാരങ്ങളും വിറ്റ് ഉപജീവനം നടത്തുന്ന ഓച്ചിറ പായിക്കുഴി സ്വദേശി പൊന്നുവിനെയാണ് ഒറ്റപ്പെടുത്തുന്നത്. 21 വര്‍ഷമായി ഓച്ചിറയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ചായ വില്‍ക്കുകയാണ് പൊന്നു. സാമുദായികമോ രാഷ്ട്രീയമോ ആയ വ്യത്യാസമില്ലാതെ എല്ലാവരും പൊന്നു നല്കുന്ന ചായ വാങ്ങി കുടിച്ചിരുന്നു. കൈക്ക് സ്വാധീനക്കുറവുള്ള വികലാംഗയായ ഭാര്യയും മകളും മകനും അടങ്ങുന്ന പൊന്നുവിന്റെ കുടുംബത്തിന്റെ ഏക ആശ്രയവും ചായ വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനമാണ്.
ഓച്ചിറയിലെ ഒരുവിഭാഗം വ്യാപാരികള്‍ ഇദ്ദേഹത്തിന്റെ കൈയില്‍നിന്ന് ചായ വാങ്ങുന്നതിനെതിരെ സജീവമായി രംഗത്തുണ്ട്. നിയമത്തെ അനുകൂലിച്ച് പോസ്റ്റിട്ട പൊന്നുവില്‍ നിന്ന് ചായ വാങ്ങിക്കരുതെന്ന് ഓരോ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശമുണ്ടെന്ന് ചില വ്യാപാരികള്‍ ഇദ്ദേഹത്തെ അറിയിക്കുകയായിരുന്നു. ജീവിതമാര്‍ഗം ഇല്ലാതാക്കരുതെന്നും മാപ്പ് അപേക്ഷിച്ചും കൊണ്ട് പുതിയ പോസ്റ്റിട്ടിട്ടും ഇദ്ദേഹത്തെ ബഹിഷ്കരിക്കാന്‍ തന്നെയാണ് വ്യാപാരികളുടെ തീരുമാനം. സ്നേഹത്തോടും സൗഹൃദത്തോടും പെരുമാറിയിരുന്നവര്‍ ഇപ്പോള്‍ കൊടുംകുറ്റവാളിയെപ്പോലെ ആട്ടിപ്പായിക്കുകയാണെന്നും ഇദ്ദേഹം പറയുന്നു.അംഗത്വമില്ലെങ്കിലും ഇടതുപക്ഷ അനുകൂലിയാണ് പൊന്നു. ഒരാഴ്ചയായി ഓച്ചിറയിലെ മതേതരവാദികളുടെ പിന്നാലെ നടന്നു മാപ്പിരക്കുകയാണ് ഈ മനുഷ്യന്. എന്തിനെന്നോ? പിറന്ന നാടിനെ സ്നേഹിച്ച കുറ്റത്തിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: