തൊടുപുഴ: നിസ്‌കരിക്കാനെത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി എകെ നസീറിനെ മുസ്ലീം മതതീവ്രവാദികള്‍ ക്രൂരമായി അക്രമിച്ചു. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് പള്ളിയില്‍ നിസ്‌കരിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരെ ജീവിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു അക്രമികഴള്‍ അഴിഞ്ഞാടിയത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ അറസ്റ്റു ചെയ്യാന്‍ ഇതുവരെ തയ്യാറായില്ല.
എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് മുസ്ലീമത തീവ്രവാദികളുടെ ആസൂത്രിത അക്രമണമാണ് നടന്നത്. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ കട്ടപ്പനെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു.തൂക്കുപാലം ജമാഅത്ത് പള്ളിയില്‍ നിസ്‌കരിച്ച ശേഷം പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ വൈകിട്ട് ആറേകാലോടെയാണ് സംഭവം. തൂക്കൂപാലത്ത് നടന്ന ജനജാഗ്രത സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ഉദ്ഘാടനം ശേഷം ബാങ്ക് വില്‍ച്ചതോടെ അദ്ദേഹം തൊട്ടടുത്തുള്ള പള്ളിയിലേക്ക് നിസ്‌കരിക്കുന്നതിനായി പോകുകയായിരുന്നു.
നിസ്‌കരിച്ച ശേഷം പള്ളിയില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് സംഭവം. പിന്നാലെയെത്തിയ ഒരാള്‍ നസീറിന് ചവിട്ടി വീഴ്‌ത്തി. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കസേരക്കൊണ്ട് ആക്രമിക്കുകയായിരുന്നു. പിന്നീട് സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ബഹളം കേട്ട് ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് ഇദ്ദേഹത്തെ ജീവനോടെ രക്ഷിക്കാനായത്. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തടിച്ച് കൂടിയ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതോടെ സ്ഥലത്ത് സംഘര്‍ഷം സാധ്യത ഉടലെടുത്തു. എസ്ഡിപിഐ പ്രവര്‍ത്തകരും മറുവശത്ത് തടിച്ച് കൂടിയതോടെ പോലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. പള്ളി ഭാരവാഹികള്‍ അക്രമണം നടത്തിയവരെ തള്ളിപറഞ്ഞതോടെയാണ് സ്ഥലത്ത് സംഘര്‍ഷ സാധ്യത അയഞ്ഞത്. കട്ടപ്പന ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം സംഭവ സ്ഥലത്ത് പോലീസ് എത്തിയെങ്കിലും അക്രമികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലെന്ന് യുവമോര്‍ച്ച വിമര്‍ശിച്ചു.
















