കൊച്ചി: മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെക്കുറിച്ചുള്ള ഒരു വാര്‍ത്ത മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു. ഒറ്റ ഫ്രെയിമില്‍ തന്നെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് പകര്‍ത്താന്‍ റിപ്പോര്‍ട്ടറും ക്യാമറാമാനും സാഹസികമായി പോലീസിന്റെ കണ്ണുവെട്ടിച്ച് സമീപത്തെ കെട്ടിടത്തിന്റെ ഒളിച്ചിരുന്ന സംഭവം വിവരിക്കുന്നതായിരുന്നു വാര്‍ത്താ ഇതിവൃത്തം. എങ്ങനെയാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കയറിക്കൂടിയെന്നതിനെക്കുരിച്ച് വിവരിക്കുന്നതിനിടയില്‍ അവര്‍ വ്യക്തമാക്കുന്നുണ്ട് പോലീസ് സുരാക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ജനങ്ങളെ ഒഴിപ്പിച്ച സ്ഥാലത്താണ് തങ്ങള്‍ ഒളിച്ചിരുന്നതെന്ന്. പരിശോധനക്കെത്തിയ പോലീസുകാരുടെ കണ്ണുവെട്ടിക്കാന്‍ ഒഴിപ്പിച്ച കെട്ടിടത്തിന്റെ കക്കൂസിന്റെ അകത്താണ് തങ്ങള്‍ ഒളിച്ചതെന്നും വിവരണത്തില്‍ അഭിമാനപുരസരം കൂട്ടിചേര്‍ക്കുന്നു. നിലത്ത് അവര്‍ ഉറപ്പിച്ച ക്യാമറ കെട്ടിട്ടം പൊളിഞ്ഞു വീഴുന്ന പ്രകമ്പനത്തില്‍ വിറയിക്കുന്നത് ദൃശ്യങ്ങള്‍ വ്യക്തതയോടെ കാണിക്കുകയും ചെയ്തു.
പോലീസ് സുരക്ഷ മുന്‍കരുതല്‍ നല്‍കുന്നത് അപകടങ്ങള്‍ ഇല്ലാതാക്കാനാണ്. ബഹുനില ഫ്ളാറ്റുകള്‍ നിമിഷങ്ങള്‍കൊണ്ട് തകര്‍ന്നടിയുമ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമായിരിക്കണമെന്നില്ല. അത്തരമൊരു അപകടസാഹചര്യത്തില്‍ സുരക്ഷാ നിര്‍ദേശങ്ങളെ അവഗണിച്ചതും പോലീസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ചതും വളരെ അഭിമാനത്തോടെയാണ് ചാനല്‍ വിളമ്പുന്നത്. പോലീസ് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കേണ്ടവര്‍ ആണ് ഇങ്ങനെ നിയമങ്ങള്‍ കാറ്റില്‍ പറത്തി എക്സ്‌ക്ലൂസീവ് പകര്‍ത്താന്‍ ശ്രമിച്ചത് എന്നതാണ് ശ്രദ്ധേയം. മാത്രമല്ല അത് കേമത്തരം ആണെന്ന രീതിയില്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു.
ഫ്ലാറ്റുകള്‍ തകര്‍ന്നുവീഴുമ്പോള്‍ പൊടി 50 മീറ്റര്‍ ചുറ്റളവില്‍ നിറയുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊളിച്ച ഫ്ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ വൈകിട്ട് 5 മണി വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. ഇത്തരം അപകട സാധ്യതയുള്ള സ്ഥലത്താണ് ഒരിക്കലും ന്യായീകരിക്കാനാകാത്ത ജീവന്‍ പണയംവെച്ചുള്ള ഷൂട്ടിംഗ് സാഹസം മാതൃഭൂമി നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: