കൊച്ചി : തീരദേശ നിയമം ലംഘിച്ച് ഫ്ളാറ്റ് നിര്‍മാണം നടത്തിയതിനെ തുടര്‍ന്ന് പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കല്‍ അവസാന ഘട്ടത്തില്‍. ശനിയാഴ്ചയും ഇന്നുമായി മൂന്ന് ഫ്ളാറ്റുകളുടേയും നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷം അവസാനത്തേതായാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നത്.
1.30ന് നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ളാറ്റ് പൊളിക്കുന്നതിനുള്ള ആദ്യ സയറണ്‍ മുഴങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ സൂരക്ഷാ സംവിധാനങ്ങള്‍ അന്തിമമായി വിലയിരുന്നതിനായി അധിക സമയം എടുത്തിരിക്കുകയാണ്. പൊളിച്ചു നീക്കാന്‍ ചെലവ് കുറവും വ ളരെ കുറച്ച് സ്ഫോടക വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റ് തകര്‍ക്കുന്നത്. വെറും 15 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് എഡിഫെസ് തന്നെയാണ് ഇതും തകര്‍ക്കുന്നത്. വലുപ്പത്തില്‍ ചെറിയ ഫ്ളാറ്റ് ആണെങ്കിലും പൊളിക്കല്‍ വെല്ലുവിളി നിറഞ്ഞതാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗോള്‍ഡന്‍ കായലോരത്തിന് തൊട്ടുചേര്‍ന്നുള്ള ഹീര അപ്പാര്‍ട്ട്മെന്റും അങ്കണവാടിയും ഉള്ളതാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. എഡിഫെസിന്റെ ജീവനക്കാര്‍ ഫ്ളാറ്റ് തകര്‍ക്കുന്നതില്‍ പാളീച്ചയുണ്ടാകാതിരിക്കാന് അവസാനഘട്ട മുന്നൊരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ കെട്ടിടത്തെ രണ്ടായി പിളര്‍ന്നുകൊണ്ട് പൊളിക്കുന്ന വിധമാകും സ്ഫോടനം നടത്തുക. ഈ വിധമാണ് അതില്‍ സ്ഫോടക വസ്തുക്കള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫ്ളാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായി ദേശീയപാതയില്‍ അടക്കം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: