മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ചിരകാല പരിശ്രമങ്ങള്‍ വിജയത്തില്‍ എത്തിച്ചേരും. കൂടുതല്‍ ആത്മവിശ്വാസം നിലനില്‍ക്കും. ഗൃഹം വാങ്ങുകയോ ക്രയവിക്രയം നടത്തുകയോ ചെയ്യും. പ്രലോഭനങ്ങളില്‍ നിന്ന് യുക്തിപൂര്‍വം പിന്മാറും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ആദ്ധ്യാത്മിക കാര്യങ്ങളില്‍ വ്യാപരിക്കാന്‍ അവസരം സിദ്ധിക്കും. സമൂഹത്തിന്റെയോ സമുദായത്തിന്റെയോ നേതൃസ്ഥാനത്തില്‍ എത്തിച്ചേരും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ജനകീയ പ്രശ്‌നങ്ങളേറ്റെടുത്ത് പഴി കേള്‍ക്കേണ്ടതായി വരും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. സന്താനങ്ങളുടെ ഉദ്യോഗ കാര്യങ്ങള്‍ക്ക് തീരുമാനമാകും. വാഹനയോഗമുണ്ട്.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
നൂതന സ്ഥാനമാനങ്ങളും, ആനുകൂല്യങ്ങളും ലഭ്യമാവും. വാക്കു പാലിക്കും. ധനാഗമ യോഗമുണ്ട്. സന്താനങ്ങള്‍ ഉന്നതിയെ പ്രാപിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
ജോലി സ്ഥിരത ഉറപ്പാകും. കര്‍മ മേഖല അഭിവൃദ്ധിപ്പെടും. പരീക്ഷകളില്‍ വിജയം സിദ്ധിക്കും. മാതൃഗുണം ലഭ്യമാവും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
ജലാശയ നിര്‍മാണത്തിന് ധനവ്യയം ചെയ്യും. കാര്‍ഷിക മേഖല പുഷ്ടിപ്രാപിക്കും. ലോണുകള്‍ യഥാസമയം ലഭ്യമാവും. കുടുംബത്തില്‍ മംഗള കര്‍മങ്ങള്‍ക്ക് യോഗവുമുണ്ട്.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
ലോഹങ്ങളുമായി ബന്ധപ്പെട്ട ധനാഗമം സിദ്ധിക്കും. വ്യാവസായിക മേഖലകളില്‍ തൊഴില്‍ കുഴപ്പങ്ങള്‍ക്ക് സാധ്യതയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് കാലതാമസം വന്നുചേരും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
കൂടുതല്‍ ജനകീയ അടിത്തറ ലഭ്യമാവും. ശത്രുക്കളുടെ ഉപജാപ പ്രവര്‍ത്തനങ്ങള്‍ മൂലം പല പദ്ധതികളും ഉപേക്ഷിക്കും. പിതൃ കുടുംബത്തില്‍നിന്ന് സഹായങ്ങള്‍ ലഭ്യമാവും. കമിതാക്കള്‍ക്ക് വിവാഹയോഗമുണ്ട്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
കുടുംബാന്തരീക്ഷം കൂടുതല്‍ സന്തോഷ പൂര്‍ണമാവും. സന്താനങ്ങളുടെ ഉന്നതിക്കായുള്ള പ്രയത്‌നങ്ങള്‍ ഫലവത്താവും. അസൂയാലുക്കളുടെ ശല്യം വര്‍ധിക്കും. ചില വിലപ്പെട്ട രേഖകള്‍ നഷ്ടമാവാന്‍ സാധ്യതയുണ്ട്.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
മത, ധര്‍മ്മ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവും. ജീവിത നിലവാരം ഉയരും. മാനസികമായ കൂടുതല്‍ പക്വത അനുഭവപ്പെടും. വാസ സ്ഥാനത്തിന്റെ മാറ്റത്തിനായി ആലോചിക്കും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
പല ചിരകാല അഭിലാഷങ്ങളും പൂര്‍ത്തീകരിക്കപ്പെടും. ഭാര്യയുടെയും സന്താനങ്ങളുടെയും സന്തോഷത്തിനായി കൂടുതല്‍ ധനംവ്യയം ചെയ്യും. കിട്ടാക്കടങ്ങള്‍ തിരികെ ലഭിക്കും. കിട മത്സരങ്ങളില്‍ നിന്ന് മാറി നില്‍ക്കാനുള്ള മാനസിക പക്വത നിലനിര്‍ത്തും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് നിയമ സഹായം തേടും. രാസവസ്തുക്കള്‍, ഔഷധം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ വാരം ഗുണകരമാണ്. ജീവിതഗതിയില്‍ അപ്രതീക്ഷിതമായ മാറ്റത്തിന് സാധ്യതയുണ്ട്. സന്താനങ്ങളുടെ വിവാഹ കാര്യങ്ങള്‍ക്ക് തീരുമാനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: