വഡോദര: ജമ്മു കശ്മീരിനെ കുറിച്ച് തെറ്റായ ചിത്രം പ്രചരിപ്പിക്കാന്‍ ചിലര്‍ നന്നായി ശ്രമിക്കുന്നുണ്ടെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവ്. ജമ്മുകാശ്മീരില്‍ കാര്യങ്ങളായ നിയന്ത്രണങ്ങള്‍ ഒന്നും നിലനില്‍ക്കുന്നില്ലെന്നും ഉള്ള കുറച്ച് നിയന്ത്രണങ്ങള്‍ ക്രമേണ നീക്കി വരുകയാണെന്നും രാം മാധവ് ഗുജറാത്തിലെ വഡോദരയില്‍ സംസാരിക്കവെ പറഞ്ഞു. യഥാര്‍ത്ഥ സ്ഥിതി ഗതികള്‍ നിരീക്ഷിക്കാന്‍ ഒരു വിദേശ പ്രതിനിധിയെ ജമ്മുകാശ്മീരിലേക്ക് ക്ഷണിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചെന്നും വിദേശ പ്രതിനിധിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടാകും തുടര്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ നിയമത്തെ മറയാക്കി നടക്കുന്ന അക്രമങ്ങളെക്കുറിച്ച് സംസാരിച്ച രാം മാധവ് പൗരത്വ ഭേദഗതി നിയമം ഇപ്പോള്‍ ഭരണഘടനയുടെ ഭാഗമാണെന്നും ചില മുഖ്യമന്ത്രിമാര്‍ നിയമം നടപ്പിലാക്കില്ലായെന്ന് പറയുന്നത് ഭരണഘടനയെ ധിക്കരിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച് പൗരത്വഭേദഗതിയില്‍ തുടര്‍നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ ദശകങ്ങളായി തീവ്രഇടത് സംഘടനകള്‍ ചൂഷണം ചെയ്യുകയാണെന്നും ജെഎന്‍യുവില്‍ അക്രമങ്ങള്‍ അഴിച്ചു വിട്ടത് ഇടതു പക്ഷസംഘടനകളാണെന്നും ജെഎന്‍യു വിഷയത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: