2019- 2020 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങള്‍ കൊണ്ട് ഹോണ്ട വിറ്റഴിച്ചത് 40,24,154 ഇരുചക്ര വാഹനങ്ങള്‍. ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ഹീറോ ആകട്ടെ 50,75,208 യൂണിറ്റ് വാഹനങ്ങളും വിറ്റഴിച്ചു.
40,24,154 യൂണിറ്റ് ഇരുചക്ര വാഹനങ്ങളില്‍ 37,71,457 യൂണിറ്റും ഇന്ത്യയില്‍ തന്നെയാണ് ഹോണ്ട വിറ്റത്. കൂടാതെ 2,52,697 യൂണിറ്റ് വാഹനങ്ങള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യാനും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ എന്ന കമ്പനി മുഖാന്തരം ജപ്പാന് വാഹന നിര്‍മാതാക്കളായ ഹോണ്ടക്കായി. 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള വില്‍പ്പനയുടെ കണക്കുകളാണിത്.
എന്നാല്‍ പഴയ പങ്കാളിയും നിലവില്‍ ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയിലെ പ്രധാന എതിരാളിയുമായ ഹീറോ മോട്ടോര്‍ കോപ്പ് ഒമ്പത് മാസങ്ങള്‍ കൊണ്ട വിറ്റത് 50,75,208 യൂണിറ്റുകളാണ്. അതായത് ഹോണ്ട വിറ്റതിനേക്കാള്‍ പത്തുലക്ഷത്തിലധികം. ഇന്ത്യയെക്കൂടാതെ ശ്രീലങ്ക,നേപ്പാള്‍ ഉള്‍പ്പെടെ 22 രാജ്യങ്ങളിലായാണ് ഹീറോയുടെ പ്രധാന വിപണി.
ഹോണ്ട 40 കോടി ഇരുചക്രവാഹനങ്ങളാണ് ഇതേവരെ ആഗോള വിപണിയില്‍ വിറ്റഴിച്ചത്. നിലവില്‍ 50 സിസി മുതല്‍ 1,800 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ഹോണ്ടക്ക് 21 രാജ്യങ്ങളിലായി 35 നിര്‍മാണ കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ ഗുജറാത്തിലെയും മനേസറിലെയും പ്ലാന്റുകള്‍ ഉള്‍പ്പടെ നിലവില്‍ ഇന്ത്യയില്‍ നാല് പ്ലാന്റുകളും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: