കൊച്ചി: സ്ഫോടനത്തിലൂടെ തര്‍ത്ത ഫ്ളാറ്റുകളിലേക്ക് ചാടിക്കറിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ് തല്ലിഓടിച്ചു. രണ്ടാമത് തകര്‍ത്ത ആല്‍ഫ സെറിന്‍ഫ്ളാറ്റിനുള്ളിലേക്ക് ഓടിക്കറിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പോലീസ് ലാത്തി വീശിയത്. മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടര്‍ പൊളിച്ചിട്ടിരിക്കുന്ന ഫ്ളാറ്റിന്റെ തൊട്ടടുത്ത് വരെ എത്തി. ഇദേഹത്തെ പോലീസ് കഴുത്തിന് പിടിച്ച് പുറത്താക്കയും ലാത്തിക്ക് തല്ലി ഓടിക്കുകയുമായിരുന്നു.
എച്ച്ടുഒ ഫ്ളാറ്റ് തകര്‍ന്ന് മിനിട്ടുകള്‍ക്ക് ശേഷം ആല്‍ഫ സെറിനില്‍ നിന്നും സൈറണ്‍ മുഴക്കുകയായിരുന്നു. മൂന്നു സൈറണും മുഴങ്ങിയ ശേഷം ആല്‍ഫ സെറിന്‍ ഫ്ളാറ്റ് സമുച്ചയത്തിലെ ഒരു കെട്ടിടം ആദ്യവും രണ്ടാമത്തേത് സെക്കന്‍ഡുകള്‍ക്ക് ശേഷവുമാണ് തകര്‍ത്തത്. തുടര്‍ന്നാണ് സ്ഫോടന വിദഗ്ദര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ഇതിനിടെയാണ് ഒരുകൂട്ടം മാധ്യമ പ്രവര്‍ത്തകര്‍ തകര്‍ത്ത ഫ്ളാറ്റിനുള്ളിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്.
വിജയ് സ്റ്റീല്‍സാണ് ആല്‍ഫ ഫ്ളാറ്റ് സമുച്ചയം തകര്‍ത്തത്. മുന്‍ നിശ്ചയിച്ച പോലെ തന്നെ ചെരിഞ്ഞ് വീണ് കെട്ടിടം തകര്‍ന്ന് വീഴുകയായിരുന്നു. പുകപടലങ്ങള്‍ അന്തരീക്ഷത്തിലാകെ വ്യാപിച്ചു. കാഴ്ച മറിക്കും വിധം കട്ടിയിലുള്ള പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍ ആകെ വ്യാപിക്കുകയും ചെയ്തു. അതേസമയം ആശങ്കയുണ്ടായിരുന്നത് പോലെ സമീപത്തെ കായലിലേക്കും പൊടിപടലങ്ങള്‍ വീണതായി റിപ്പോര്‍ട്ടുണ്ട്.
നേവിയുടെ ഹെലിക്കോപ്ടര്‍ നിരീക്ഷണം നടത്തിയ ശേഷമാണ് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ തുടങ്ങിയത്. നേവിയുടെ ഹെലിക്കോപ്ടര്‍ നിരീക്ഷണം നടത്തി പോകാന്‍ വൈകി. അതിനാല്‍ എച്ച്ടുഒ ഫ്ളാറ്റ് തകര്‍ക്കുന്നതിനുള്ള സൈറണ്‍ മുഴങ്ങാന്‍ വൈകിയിരുന്നു. എന്നാല്‍ എച്ച്ടുഒ തകര്‍ന്ന് മിനുട്ടുകള്‍ക്കുള്ളില്‍ ആല്‍ഫയില്‍ പൊളിക്കുന്നതിനുള്ള നടപടി ആരംഭിക്കുകയായിരുന്നു. നിയന്ത്രിത സ്ഫോടനത്തില്‍ സുരക്ഷിതമായാണ് ഫ്ളാറ്റ് കെട്ടിടം തകര്‍ത്തത്. മുന്‍ നിശ്ചയിച്ചതില്‍ നിന്നും 15 മിനിറ്റിലേറെ വൈകിയാണ് കെട്ടിടം തകര്‍ത്തത്. കൃത്യം 11 മണിക്ക് തന്നെ ഫ്ളാറ്റ് കെട്ടിടം തകര്‍ക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്.
എന്നാല്‍ നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തിയ ഹെലികോപ്ടര്‍ പറന്നുപോകുന്നത് വരെ രണ്ടാം സൈറണ്‍ മുഴക്കിയില്ല. നാവികസേനയുടേതായിരുന്നു ഹെലികോപ്ടര്‍. അതിനാല്‍ തന്നെ നാവികസേനയുടെ അനുമതി ലഭിക്കണമായിരുന്നു. 11.06 നാണ് ഹെലികോപ്റ്റര്‍ മടങ്ങിപ്പോയത്. ഇതിന് ശേഷം 11.09 നാണ് രണ്ടാമത്തെ സൈറണ്‍ മുഴക്കിയത്.രണ്ടാമത്തെ സൈറണ്‍ മുഴക്കിയതിന് ശേഷമാണ് ദേശീയ പാത ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം കൊടുത്തത്. 11.18 ന് മൂന്നാമത്തെ സൈറണ്‍ മുഴക്കിയ ശേഷമാണ് കെട്ടിടം തകര്‍ത്തത്. മുന്‍ നിശ്ചയിച്ചത് പോലെ കൃത്യം 10.30 ന് ആദ്യ സൈറണ്‍ മുഴങ്ങി. 11.18ന് അവസാന സൈറണ്‍ മുഴങ്ങിയ ശേഷം ഫ്ളാറ്റ് തകരുകയായിരുന്നു. പൊളിക്കുന്നതിന് മുന്നോടിയായി എച്ച്ടുഒ ഫ്ളാറ്റിന് മുന്നില്‍ പൂജകളും നടന്നു. പൊളിക്കുന്നതിനു മുന്നോടിയായി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: