Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനില്‍ മുസ്ലിം പള്ളിയില്‍ ബോംബ് സ്‌ഫോടനം; ഡപ്യൂട്ടി പോലീസ് സൂപ്രണ്ടും ഇമാമും അടക്കം 15 പേര്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 09:48 am IST
in World

ക്വറ്റ: പ്രവിശ്യാ തലസ്ഥാനത്തെ സാറ്റലൈറ്റ് ടൗണ്‍ഷിപ്പിലെ പള്ളിയില്‍ വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തില്‍ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്‌പി) അമ്മാനുല്ലയും പള്ളിയിലെ ഇമാമും ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച മഗ്‌രിബ് നമസ്കാരത്തിനിടെയാണ് ബോംബ് സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൗസബാദിലെ സാറ്റലൈറ്റ് ടൗണ്‍ഷിപ്പില്‍ ഉണ്ടായ സ്ഫോടനത്തിന്റെ യഥാര്‍ത്ഥ ചിത്രം ഇപ്പോഴും വ്യക്തമല്ല.

സ്ഫോടനം നടന്നയുടനെ സുരക്ഷാ സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ പ്രാദേശിക  ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനം നടന്ന സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞു.  ആക്രമണം നടക്കുന്ന സമയത്ത് പള്ളിയില്‍ അറുപതോളം പേര്‍ ഉണ്ടായിരുന്നുവെന്ന് മഗ്‌രിബ് നമസ്കാരത്തില്‍ പങ്കെടുത്ത ഫിദ മുഹമ്മദ് പറഞ്ഞു. പ്രാര്‍ത്ഥന ആരംഭിച്ച് നിമിഷങ്ങള്‍ക്കകം ആരാധകരുടെ മുന്‍നിരയിലൂടെയാണ് സ്ഫോടനം ഉണ്ടായത്. “ശക്തമായ ഒരു സ്ഫോടനമായിരുന്നു അത്. ആളുകള്‍ നിലവിളിക്കുകയും തലങ്ങും വിലങ്ങും ഓടുകയും ചെയ്തു. തിരക്കിനിടയില്‍ പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു,’ മുഹമ്മദ് പറഞ്ഞു.

പതിനഞ്ച് പേര്‍ മരിച്ചുവെന്ന് ക്വറ്റയിലെ സാന്‍ഡെമാന്‍ ആശുപത്രിയിലെ ഡോക്ടര്‍ മുഹമ്മദ് വസീം സ്ഥിരീകരിച്ചു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പോലീസ് മേധാവി മൊഹ്സിന്‍ ഹസ്സന്‍ ബട്ടും മരണസംഖ്യ സ്ഥിരീകരിച്ചു. 19 പേര്‍ ഇപ്പോഴും ചികിത്സയിലാണ്, മൂന്ന് പേരുടെ അവസ്ഥ ഗുരുതരമാണ്. ബോംബ് സ്ക്വാഡിന്റെ അന്വേഷണത്തില്‍ ചാവേര്‍ ആക്രമണം നടത്തിയതായി പ്രവിശ്യാ ആഭ്യന്തരമന്ത്രി സിയ ഉല്ലാ ലങ്കു മാധ്യമങ്ങളോട് പറഞ്ഞു.

‘ഫ്രണ്ടിയര്‍ കോര്‍പ്സ് ഉദ്യോഗസ്ഥര്‍ പ്രാദേശിക പോലീസിനോടൊപ്പം സ്ഫോടന സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്’, ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐ‌എസ്‌പി‌ആര്‍) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ചീഫ് ആര്‍മി സ്റ്റാഫ് (സി‌ഒ‌എ‌എസ്) ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ ഉദ്ധരിച്ച് ട്വീറ്റ് ചെയ്തു. 

‘പോലീസിനും സിവില്‍ അഡ്മിനിസ്‌ട്രേഷനും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും, ഒരു പള്ളിയില്‍ നിരപരാധികളെ ലക്ഷ്യമിടുന്നവര്‍ക്ക് ഒരിക്കലും യഥാര്‍ത്ഥ മുസ്ലീമാകാന്‍ കഴിയില്ലെന്നും ട്വീറ്റില്‍ സി‌ഒ‌എ‌എസിനെ ഉദ്ധരിച്ച് പറഞ്ഞു.

അതേസമയം, ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി ജാം കമാല്‍ ഖാനും ഗവര്‍ണര്‍ അബ്ദുല്‍ ഖുദുസ് ബിസെന്‍ജോയും സ്ഫോടനത്തെ അപലപിക്കുകയും ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു. ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ പ്രവിശ്യയിലുടനീളം കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജാം കമാല്‍ സുരക്ഷാ ഏജന്‍സികളോട് നിര്‍ദ്ദേശിച്ചു.

അതിനിടെ, തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാന്‍ നഗരമായ ക്വറ്റയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനം ലക്ഷ്യമാക്കി ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം നഗരത്തിലെ തിരക്കേറിയ ലിയാക്കത്ത് മാര്‍ക്കറ്റിന് സമീപമുള്ള ഒരു കവലയിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ചാവേര്‍ ആക്രമണമുണ്ടോ അതോ വിദൂര നിയന്ത്രണത്തിലൂടെയോ ടൈമര്‍ വഴിയോ ബോംബ് സ്ഥാപിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും സ്ഫോടക വസ്തുക്കള്‍ മോട്ടോര്‍ സൈക്കിളില്‍ നിറച്ചിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ മുഷ്താഖ് ഹുസൈന്‍ പറഞ്ഞു.

ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ. രാജ്യത്തെ ഏറ്റവും വലിയതും എന്നാല്‍ വളരെ ജനസാന്ദ്രതയുമുള്ള  പ്രവിശ്യയും ധാതുസമ്പത്താല്‍ സമ്പന്നവും 60 ബില്യണ്‍ ഡോളര്‍ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയുടെ പാതയുമാണ്. സിപിഇസി പദ്ധതികള്‍ ഗതാഗതം, അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യുതി ഉല്‍പാദനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ബലൂചിസ്ഥാന്‍ പട്ടണമായ ഗ്വാഡറിലെ ഒരു പ്രധാന വാണിജ്യ തുറമുഖത്താണ് ഈ വഴി അവസാനിക്കുന്നത്.

നവംബറില്‍ സുരക്ഷാ വാഹനത്തെ ലക്ഷ്യമിട്ട് സമാനമായ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

World

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍
World

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

Kerala

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

Local News

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

പട്ടിക തയാറാക്കിയതില്‍ പരാതി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമന പട്ടിക കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മരവിപ്പിച്ചു

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് അമിത് ഷാ, മാവോയിസ്റ്റുകളെ പിന്തുണച്ച് വികസനം തടസപ്പെടുത്തിയത് കോണ്‍ഗ്രസ്

പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭാ ആസ്ഥാനത്തെത്തി,എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.