കൊച്ചി: തുറമുഖത്ത് അനാഥമായ 25 ടണ്‍ ഖുറാന് എത്തിയത് സൗദി അറേബ്യയില്‍നിന്ന്; ഏറ്റെടുക്കേണ്ടിയിരുന്നത് മലപ്പുറം വാഴക്കാട് ദാറുള്‍ ഉലൂം അറബിക് കോളേജ്. പക്ഷേ ആറുമാസമായിട്ടും സ്വീകരിക്കാഞ്ഞതിനു പി
ന്നില്‍ ഉദ്ദേശ്യങ്ങള്‍ പലത്. അതിനിടെ, ചുളുവിലയ്ക്ക് ലേലം നടത്തി ‘വിശുദ്ധ ഖുറാന്’ കൈമാറ്റം ചെയ്യാനുള്ള ശ്രമങ്ങള്‍ പുതിയ വിവാദമായി. ഇതിലൂടെ രാജ്യത്തെ നികുതിവെട്ടിപ്പിന്റെ വലിയൊരു ശൃംഖലയിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചനകള്‍. കൊച്ചി തുറമുഖത്ത് ഏറ്റെടുക്കാന്‍ ആളില്ലാതെ കെട്ടിക്കിടക്കുന്ന 25 ടണ്‍ ഖുറാന് ലേലം ചെയ്യുന്ന വിവരം ജന്മഭൂമിയാണ് പുറത്തു കൊണ്ടുവന്നത്.
വെള്ളപ്പൊക്കത്തില്‍ ഖുറാന് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ വരുത്തിച്ചതാണ് 25 ടണ്‍ ഖുറാന് എന്നാണ് വിശദീകരണം. വാഴക്കാട് അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ അബ്ദുള്‍ സലാം. ഐ.പി യുടെ പേരിലാണ് ചരക്ക് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍, എട്ടു ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി നല്‍കണമെന്നു വന്നപ്പോള്‍ മുടക്കാന്‍ പണമില്ലാഞ്ഞ് സ്വീകരിച്ചില്ലെന്നാണ് വിശദീകരണം. പക്ഷേ, കൂറ്റന്‍ ബഹുനിലക്കെട്ടിടത്തില്‍ പിജി-ഗവേഷണ കോഴ്സുകള്‍ വരെ നടത്തുന്ന കോളേജാണിത്. എന്നാല്‍ ഖുറാന് ഇറക്കുമതിക്കു പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുമുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.
കേരളത്തില്‍ ഖുറാന് സൗജന്യ വിതരണം നടത്തുന്നത് ഇസ്ലാമിലെ സലഫി വിഭാഗമാണ്. കടുത്ത മതനിയമങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്ന മുജാഹിദ് വിശ്വാസികള്‍ കേരള നദ്വത്തുല് മുജാഹിദിന്റെ കീഴില്‍ സംഘടിതരുമാണ്. സാമ്പത്തികമായും മെച്ചപ്പെട്ട നിലയിലാണ്. ഇവര്‍ വിശ്വാസപ്രചാരണത്തിന് സൗജന്യമായി നല്കാന് സൗദി അറേബ്യയില്‍നിന്ന് വരുത്തിയ ‘വിശുദ്ധ ഖുറാന്’ എട്ടു ലക്ഷം രൂ പ മുടക്കാനില്ലാത്തതിനാല്‍ ഏറ്റെടുത്തില്ല എന്ന വിശദീകരണത്തിന് തീരെ യുക്തിയില്ല.
25 ടണ്‍ ഖുറാന് പുസ്തകത്തിന് എട്ടുലക്ഷം രൂപ തീരുവ കണക്കാക്കിയിരുന്നെങ്കിലും ഇപ്പോള്‍ ഇതിന്റെ കുറഞ്ഞ ലേലത്തുക നിശ്ചയിച്ചിരിക്കുന്നത് ഒരു ലക്ഷം രൂപയാണ്. ലേലത്തില്‍ മത്സരം ഉണ്ടാകാനിടയില്ല. അങ്ങനെ, അറബിക് കോളേജ്തന്നെ ഈ ലേലം കൊള്ളുകയോ അവര്‍ക്ക് താല്‍പ്പര്യമുള്ളവര്‍ ലേലം നേടുകയോ ചെയ്ത് ഒരു ലക്ഷത്തിന് പു
സ്തകം സ്വന്തമാക്കിയാല്‍ ഇന്ത്യാ സര്‍ക്കാരിന് ഇറക്കുമതി നികുതിയിനത്തില്‍ ഏഴു ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കുകയാണ്. അതായത് ഔദ്യോഗികമായ നികുതിവെട്ടിപ്പായി ഇത് കണക്കാക്കേണ്ടിവരും. ഇത് മതഗ്രന്ഥത്തിന്റെ പേരിലാകുന്നത് കൂടുതല്‍ ഗൗരവമുള്ള വിഷയമാണ്.
കസ്റ്റംസിന്റെ പ്രത്യേക സമിതിയാണ് 25 ടണ്‍ ഖുറാന് ഒരു ലക്ഷം രൂപ വിലയിട്ടിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ വന്നാല്‍ ആറുമാസത്തിനുള്ളില്‍ ഇങ്ങനെ വിലയിട്ട് ലേലം വിളിക്കണമെന്നാണ് ചട്ടം. വന്‍ വിലവരുന്ന വസ്തുക്കള്‍ക്ക് ഇറക്കുമതി ഡ്യൂട്ടി വെട്ടിപ്പ് നടത്താന്‍ ഇത്തരത്തില്‍ ചില ഇടപാ
ടുകള്‍ തുറമുഖത്ത് നടക്കാറുണ്ടെന്ന് കസ്റ്റംസ് ക്ലിയറന്‍സ് ഏജന്‍സികള്‍ പറയുന്നു. ഇങ്ങനെ വന്‍ നികുതിത്തുക സര്‍ക്കാരിനെ കബളിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടെന്ന് അവര്‍ പറയുന്നു. അന്വേഷണ ഏജന്‍സികള്‍ ആ വഴിക്കും തിരിഞ്ഞിട്ടുണ്ട്. നികുതിവെട്ടിപ്പിന്റെ വലിയൊരു ലോകം കണ്ടെത്താനുള്ള വഴിയാണ് തുറന്നിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: