ന്യൂദല്‍ഹി: ജെഎന്‍യു സര്‍വ്വകലാശാലയില്‍ അക്രമം നടത്തിയ മുഖംമൂടി സംഘത്തിന്റെ ചിത്രം ദല്‍ഹി പോലീസ് പുറത്തുവിട്ടപ്പോള്‍ കണ്ണൂരില്‍ കേരള ഗവര്‍ണ്ണര്‍ക്കെതിരെ അക്രമത്തിന് ശ്രമിച്ച ഡോളന്‍ സാമന്തയും പ്രതി. കേരളാ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഡോളന്‍ സാമന്തയെ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതിനിധിയായാണ് മലയാള മാധ്യമങ്ങള്‍ അവതരിപ്പിച്ചത്.
മാവോയിസ്റ്റ് ബന്ധമുള്ള തീവ്ര ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ നേതാവാണ് ഡോളന്‍. എന്നാല്‍ ജെഎന്‍യു അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ദല്‍ഹി പോലീസ് കണ്ടെടുത്തതോടെ ജനുവരി 3ന് ജെഎന്‍യുവിലെ സെര്‍വര്‍ റൂം തകര്‍ത്തത് ഡോളന്‍ സാമന്തയുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് വ്യക്തമായി.
കേസിലെ പ്രധാന പ്രതിയാണ് ഡോളന്‍ സാമന്ത. ജനുവരി അഞ്ചിന് എബിവിപി വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പെരിയാര്‍ ഹോസ്റ്റല്‍ അടിച്ചു തകര്‍ക്കാനെത്തിയ അക്രമി സംഘത്തിന്റെ നേതൃ സ്ഥാനത്തും ഡോളന്‍ സാമന്ത ഉണ്ടായിരുന്നു. ഇതിന്റെ നിരവധി വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് ഡോളന്‍ സാമന്ത.
കണ്ണൂരില്‍ സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്ത് ഗവര്‍ണ്ണര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും വേദിയിലേക്ക്് കടക്കാന്‍ ശ്രമിക്കുകയും ചെയ്ത ഡോളന്‍ സാമന്തയെ പോലീസ് പിടികൂടിയെങ്കിലും സിപിഎം നേതാക്കളായ കെ.കെ രാഗേഷ് അടക്കം ഇടപെട്ട് വിടുവിക്കുകയായിരുന്നു. മലയാള മാധ്യമങ്ങളും ഡോളന്‍ സാമന്തയ്ക്ക് നായികാപരിവേഷം ചാര്‍ത്തിക്കൊടുത്തു. എന്നാല്‍ ജെഎന്‍യുവിലെ ഗുണ്ടായിസത്തിന് നേതൃത്വം വഹിക്കുന്നയാളാണ് ഡോളന്‍ സാമന്തയെന്ന തെളിയിക്കുന്നതാണ് ദല്‍ഹി പോലീസ് പുറത്തുവിട്ട ദൃശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: