തിരുവനന്തപുരം: ഗാനഗന്ധര്വ്വന് കെജെ യേശുദാസിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ പ്രത്യേക അവസരത്തില്‍ കെ ജെ യേശുദാസ് ജിക്ക് തന്റെ പിറന്നാള്‍ ആശംസകളെന്ന് മോദി ട്വീറ്റ് ചെയ്തു.
‘ശ്രുതിമധുരമായ സംഗീതവും ഭാവതരളമായ ആലാപനവും അദ്ദേഹത്തെ എല്ലാ പ്രായക്കാര്‍ക്കും ഒരേപോലെ പ്രിയങ്കരനാക്കി. ഇന്ത്യന്‍ സംസ്കാരത്തിന് അദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന് ദീര്‍ഘായുസും ആയുരാരോഗ്യവും നേരുന്നു’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: