മുംബൈ: ഓഹരി വിപണിയില്‍ ഇന്നും വന്‍ കുതിപ്പ്. നിഫ്റ്റി ഇതാദ്യമായി 12,300 കടന്നു. സെന്‍സെക്സ് 295 പോയന്റ് ഉയര്‍ന്ന് 41748ലും നിഫ്റ്റി 86 പോയന്റ് നേട്ടത്തില്‍ 12302ലുമാണ് വ്യാപാരം നടക്കുന്നത്.
മൂന്നാം പാദഫലങ്ങള്‍ പുറത്തുവരാനിരിക്കെ ഇന്‍ഫോസിസിന്റെ ഓഹരി 1.4 ശതമാനം ഉയര്‍ന്നു. സെന്‍സെക്സ് ഓഹരികളില്‍ എസ്ബിഐ, സണ്‍ ഫാര്‍മ, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, മാരുതി, അള്‍ട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികള്‍ ഒരു ശതമാനം മുതല്‍ രണ്ടു ശതമാനം വരെ നേട്ടത്തിലാണ്. നിഫ്റ്റി സൂചികയിലെ 50 ഓഹരികളിൽ 38 എണ്ണം നേട്ടത്തിലും 12 എണ്ണം നഷ്ടത്തിലുമാണ്.
വോഡഫോൺ, ഐഡിയ, ഭാരതി ഇൻഫ്രാടെൽ, സെയിൽ, എൻസിസി, റെയിൻ ഇൻഡസ്ട്രീസ്, ഐഡിബിഐ ബാങ്ക്, ജി.എംആർ ഇൻഫ്ര, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ഓഹരികളും നേട്ടത്തിലാണ്. യെസ് ബാങ്ക്, സീ എന്റര്‍ടെയന്‍മെന്റ്, ഐസിഐസിഐ ബാങ്ക്, ടൈറ്റന് കമ്പനി, പവര്‍ഗ്രിഡ് കോര്‍പ്, യുപിഎല്‍, ബ്രിട്ടാനിയ, വിപ്രോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ കമ്പനികള്‍ നഷ്ടത്തിലാണ്.
രണ്ടാം ദിവസവും നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചതാണ് സൂചികകള്‍ക്ക് കരുത്തായത്. യുഎസ്-ഇറാന് സംഘര്‍ഷഭീതി അയഞ്ഞതോടെ യുഎസ് വിപണികള്‍ ഉള്‍പ്പടെയുള്ളവയും മികച്ച നേട്ടമുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: