തിരുവനന്തപുരം: ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് സംസ്ഥാന വികസനത്തിന് വേണ്ടി ഒരു രൂപ പോലും മുടക്കാത്ത വ്യക്തിയാണെന്നും സിപിഎം നേതാവ് വി. ശിവന്‍കുട്ടി. പ്രതിവര്‍ഷം 2106 കോടി രൂപയുടെ അറ്റാദായം നേടിയ കമ്പനിയാണ് മുത്തൂറ്റ് ഫിനാന്‍സ്. സ്വന്തം ബിസിനസിന് ഒരു രൂപ പോലും മുടക്കുന്നില്ല. ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും നബാര്‍ഡില്‍ നിന്നുമെല്ലാം 7 ശതമാനം പലിശയ്ക്ക് വായ്പയെടുത്ത് സ്വര്‍ണപ്പണ്ട പണയത്തിന്മേല് 18 ശതമാനം മുതല്‍ 26 ശതമാനം വരെ കൊള്ളപ്പലിശ വാങ്ങി ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഈ കൊള്ളപ്പലിശ കാരണം സംസ്ഥാനത്ത് 500ലധികം വരുന്ന ആളുകള്‍ക്ക് ജീവിതം അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. പലരും കണ്ണീരുമായി സ്ഥാപനത്തി ന്റെ മുന്പില് നില്ക്കുമ്പോള് പോലും യാതൊരു മനസ്സാക്ഷിയും അലിവും കാണിച്ചിട്ടില്ല ഈ മുതലാളി. കൊള്ളപ്പലിശ കാരണം ആയിരക്കണക്കിന് വരുന്ന ആളുകളുടെ കല്യാണങ്ങള്‍ മുടങ്ങുകയും അവര്‍ക്കുണ്ടായിരുന്ന വസ്തു വകകള്‍ നഷ്ടപ്പെടുകയും വാഹനങ്ങള്‍ നഷ്ടപ്പെടുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഇങ്ങനെ ഗുണ്ടാസംഘത്തെ വച്ച് പിടിച്ചെടുക്കുന്ന വാഹനങ്ങളും വസ്തുവകകളും വലിയ തുകയ്ക്ക് ലേലം വിളിച്ചു കോടികളാണ് മുത്തൂറ്റ് കൊയ്യുന്നത്. ഇതില്‍നിന്നൊക്കെ കിട്ടുന്ന ആദായത്തിന്റെ ഒരു ശതമാനം പോലും ശമ്പളയിനത്തില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് നല്‍കുന്നില്ലെന്നും ശിവന്‍കുട്ടി.
സമരത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം ജോര്‍ജ് മുത്തൂറ്റിനെതിരേ ആക്രമണം ഉണ്ടായിരുന്നു. ആക്രമച്ചിത് സിഐടിയുക്കാരാണെന്ന് മൂത്തൂറ്റ് ആരോപിച്ചെങ്കിലും സംഘടന നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ മൂത്തൂറ്റ് ഗ്രൂപ്പിനെതിരേ പരസ്യവെല്ലുവിളിയുമായി സിപിഎം നേതാക്കള്‍ രംഗത്തെയിരുന്നു.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സ്വകാര്യ മുതലാളി യൂണിയനെ അംഗികരിക്കില്ല, ജീവനക്കാര്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംഘടിക്കാന്‍ പാടില്ല എന്ന തരത്തില്‍ തികച്ചും തൊഴിലാളി വിരുദ്ധ സമീപനവുമായി മുന്നോട്ടു വന്നിരിക്കുന്നതെന്നു ശിവന്‍കുട്ടി. യൂണിയന് രൂപീകരിച്ചതിന്റെ പേരില്‍ യൂണിയനില്‍ അംഗങ്ങള്‍ ആയിട്ടുള്ള ജീവനക്കാരെ സംസ്ഥാനത്തിന് വെളിയിലേക്ക് തലങ്ങും വിലങ്ങും സ്ഥലംമാറ്റി. യൂണിയന് നേതാക്കള്‍ ഉള്‍പ്പടെ ജോലിചെയ്യുന്ന 43 ബ്രാഞ്ചുകള്‍ തെരഞ്ഞുപിടിച്ച് 2019 ഡിസംബര്‍ 7ന് അടച്ചുപൂട്ടി. 166 ജീവനക്കാരെയും അവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തെയും ആണ് മുത്തൂറ്റ് മാനേജ്മെന്റ് വഴിയാധാരമാക്കിയത്. മനപ്പൂര്‍വ്വം പ്രകോപനമുണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കാനുള്ള എല്ലാ ശ്രമങ്ങളും മാനേജ്മെന്റ് നടത്തിവരികയാണ്. ഇതു വഴി പത്രവാര്‍ത്ത സൃഷ്ടിക്കാനാണ് മാനേജ്മെന്റ് നീക്കം. ഏതുകാര്യത്തിനും തൊഴിലാളിവര്‍ഗ്ഗത്തെ എന്നും എതിര്‍ക്കുന്ന ജോസഫ് ചിറ്റിലപ്പിള്ളിയെ പോലുള്ള ആള്ക്കാര് മാത്രമാണ് മുത്തൂറ്റിന്റെ അനീതിക്കും കൊള്ളലാഭത്തിന് കൂട്ടുനില്‍ക്കുന്നത്. തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ആത്മഹത്യ ചെയ്യണമെന്നാണ് മുത്തൂറ്റ് മുതലാളിയുടെ ആഗ്രഹമെന്നും ശിവന്‍കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: