മുംബൈ: ആദ്യം കാര്യം മനസിലാക്കിയതിനു ശേഷം മാത്രമെ അതിനെക്കുറിച്ച് സംസാരിക്കാന്‍ പാടുള്ളു. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബോളിവുഡ് നടി ജൂഹി ചവ്‌ള.
ഭാരതീയ ജനതാ പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജൂഹി ചവ്‌ള. പ്രസംഗത്തിനിടെ ജനത്തോട് നിങ്ങളിൽ ആരെങ്കിലും തങ്ങളുടെ ജോലിയില്‍ നിന്ന് അഞ്ച് വര്‍ഷത്തില്‍ ഒരു പ്രവശ്യം പോലും അവധി എടുക്കാതിരിന്നിട്ടുണ്ടോ എന്ന് ചോദ്യത്തിന് ‘മോദി, മോദി’ എന്ന് മുദ്രവാക്യം മുഴക്കിയാണ് ജനാരവം പ്രതികരിച്ചത്. ബോളിവുഡ് താരം ദലിപ് താഹിലും പരിപാടിയില്‍ പങ്കെടുത്തു.
ആദ്യം കാര്യം മനസിലാക്കിയതിനു ശേഷം മാത്രമേ അതിനെക്കുറിച്ച് സംസാരിക്കാന്‍ പാടുള്ളുവെന്നാണ് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന ആക്രമങ്ങളെ കുറിച്ച് ഉയര്‍ന്ന ചോദ്യത്തോട് ജൂഹി പ്രതികരിച്ചത്.
അതേസമയം ജെഎന്‍യുവിലെ സംഭവം ‘സ്‌ക്രിപ്റ്റ്’ ചെയ്യപ്പെട്ടതാണെന്നും അതേ സര്‍വകലാശാല എന്തിനാണ് ഇത്തരം വിവാദങ്ങളുടെ കേന്ദ്രമായി വീണ്ടും വീണ്ടും മാറുന്നതെന്നും താഹിൽ ഒരു പ്രത്യേക അഭിമുഖത്തില്‍ പ്രതികരിച്ചു. ജെഎന്‍യുവിലെ രാജ്യവിരുദ്ധ സമരങ്ങളെ പ്രത്സാഹിപ്പിക്കുന്നവരും, ‘തുക്കഡെ, തുക്കഡെ’ സംഘത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യപിക്കുന്നവര്‍ സ്വന്തം കാര്യങ്ങള്‍ക്കാണെന്നും ബോളിവുഡില്‍ നിന്നുള്ള നിരവധി പേര്‍ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: