ന്യൂദല്‍ഹി: രാജ്യത്തെ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കോടതി ഉത്തരവ് പുറപ്പെടുവിക്കേണ്ട കാര്യമില്ലെന്നും അത് നിയമം പഠിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന കാര്യമാണെന്നും സുപ്രീംകോടതി. പൗരത്വനിയമ ഭേദഗതി ഭരണഘടനപരമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. അഭിഭാഷകന്‍ വിനീത് ദണ്ഡയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഇത്തരം ഹര്‍ജിയുടെ ആവശ്യം എന്താണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ചോദിച്ചു. ഇത്തരം ഹര്‍ജികള്‍ യാതൊരു ഗുണവും കൊണ്ടുവരില്ല. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ ഇത്തരം ഉത്തരവ് കോടതികള്‍ പുറപ്പെടുവിക്കേണ്ട കാര്യമില്ല. അത് നിയമം പഠിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന കാര്യമാണ്. അഭിഭാഷകന്‍ വിനീത് ദണ്ഡ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ബോബ്‌ഡെ പറഞ്ഞു.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍. ഈ മാസം 23 നാണ് പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്.
















