ന്യൂദല്‍ഹി : നിര്‍ഭയക്കേസ് വധശിക്ഷയ്ക്കെതിരെ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി. കേസിലെ പ്രതി വിനയ് കുമാറാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. മുകേഷ്, അക്ഷയ് കുമാര്‍ സിങ്, പവന് ഗുപ്ത എന്നിവരാണ് കേസിലെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റു പ്രതികള്‍.
കേസില്‍ വിനയ് കുമാര്‍ ശര്‍മ്മ ഉള്‍പ്പെടെ നാല്പ്രതികള്ക്ക് ദല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം മരണ വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. അതിനു പിന്നാലെയാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റണമെന്നാണ് മരണ വാറന്‍ഡില്‍ പറയുന്നത്. 2012 ഡിസംബര്‍ 16 രാത്രിയിലാണ് ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനി അതിക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറുപേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജൂവനൈല്‍ നിയമപ്രകാരം മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി. 2013ല്‍ കേസിലെ ഒന്നാം പ്രതി രാം സിങ് തീഹാര്‍ ജയിലില്‍വെച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: