കൊച്ചി: എസ്ബിഐ ‘ഭവന വായ്പകള്‍ എടുക്കുന്ന ഉപഭോക്താക്കള്‍ക്ക് അവര്‍ നിക്ഷേപിക്കുന്ന പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പു നല്കുന്ന ‘റെസിഡന്‍ഷ്യല്‍ ബില്‍ഡര്‍ ഫിനാന്‍സ് വിത്ത് ബയര്‍ ഗാരണ്ടി’ (ആര്‍ബിബിജി) പദ്ധതി അവതരിപ്പിച്ചു.
ബാങ്ക് തന്നെ ധനസഹായം നല്കുന്ന പദ്ധതികള്‍ക്കാണ് ഇങ്ങനെ ഉറപ്പു നല്‍കുന്നത്. പദ്ധതികള്‍ പൂര്‍ത്തികരിക്കാതെ പോകുന്നതിനെതിരെ ഉപഭോക്താക്കള്‍ക്ക് സാമ്പത്തികമായ പരിരക്ഷ നല്‍കുന്നതാണ് പദ്ധതി. രാജ്യത്തെ എഴു നഗരങ്ങളിലായി 2.50 കോടി രൂപ വരെ വില വരുന്ന വീടുകള്‍ക്കായാണ് തുടക്കത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം ബാങ്കിന്റെ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിര്‍മാതാക്കള്‍ക്ക് 50 കോടി മുതല്‍ 400 കോടി രൂപ വരെയുള്ള വായ്പകള്‍ പ്രയോജനപ്പെടുത്താം. സ്റ്റാര്‍ റേറ്റിങും സിബില്‍ സ്ക്കോറും ഉള്‍പ്പെടെയുള്ളവ അടങ്ങിയതാണ് മാനദണ്ഡങ്ങള്‍.
തങ്ങള്‍ അധ്വാനിച്ചു സമ്പാദിച്ച പണം സുരക്ഷിതമാക്കാന്‍ വീടുകള്‍ വാങ്ങുന്നവരെ സഹായിക്കുന്നതാണ് ആര്‍ബിബിജി പദ്ധതിയെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച എസ്ബിഐ ചെയര്മാന് രജനീഷ് കുമാര്‍ പറഞ്ഞു. ഇതേ സമയം തന്നെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഉണര്‍വിനും ഇതു സഹായകമാകും. നിര്‍മാതാക്കളില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി രാജ്യത്തിന്റെ മറ്റു ‘ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കുന്നതു തങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: