ചെന്നൈ : ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേര്‍ ചെന്നൈയില്‍ അറസ്റ്റില്‍. തമിഴ്നാട് ക്രൂ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ബെംഗളൂരു സ്വദേശികളാണ് പിടിയിലായത്. ഐഎസിന്റെ സ്ലീപ്പര്‍ സെല്‍ പ്രവര്‍ത്തനങ്ങളുമായി ഒളിവില്‍ കഴിയുന്നവര്‍ക്ക് സഹായം നല്‍കിയിരുന്നത് ഇവരാണെന്ന കണ്ടെത്തിയിരുന്നു.
ഐഎസിന്റെ സ്ലീപ്പര്‍ സെല്‍ ദക്ഷിണേന്ത്യയില്‍ ആസൂത്രിത ആക്രമണങ്ങള്‍ക്കു ശ്രമിക്കുന്നതായി കേന്ദ്ര ഇന്റലിജെന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് തമിഴ്നാട് ക്യു ബ്രാഞ്ച് സംസ്ഥാന വ്യാപകമായി തെരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.
ബംഗളുരു സ്വദേശികളായ മുഹമ്മദ് ഹനീഫ് ഖാന്, ഇമ്രാന് ഖാന്, മുഹമ്മദ് സയ്യിദ് എന്നിവരാണ് അറസ്റ്റിലായത്. അമ്പത്തൂരിലെ ഹിന്ദു മുന്നണി പ്രവര്‍ത്തകരെ ആക്രമിക്കാനും ഇവര്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് ക്യൂ ബ്രാഞ്ച് അറിയിച്ചു. എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതിനാല്‍ കേസിന്റെ തുടരന്വേഷണം എന്‍ഐഎ ഏറ്റെടുക്കും.
ദക്ഷിണേന്ത്യയിലെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നവരെന്നു കരുതുന്ന ചെന്നൈ സ്വദേശികളായ കാജാ മൊയ്തീന്, നവാസ് തമീം എന്നിവര്‍ ഒളിവില്‍ കഴിയുന്നുണ്ട്. ഇവര്‍ക്കുവേണ്ട സഹായങ്ങളും മറ്റും ചെയ്ത് നല്‍കിയത് അറസ്റ്റിലായ ഈ സംഘമാണെന്ന് ക്രൂബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം തമിഴ്നാട്ടിലെ ഐഎസ് സ്വാധീനത്തെ കുറിച്ചു അന്വേഷിക്കുന്ന എന്‍ഐഎ സംഘമായിരിക്കും ഈ കേസ് ഏറ്റെടുക്കുന്നതെന്നും സൂചനയുണ്ട്. നേരത്തെ കോയമ്പത്തൂരിലെ വിവിധ കേന്ദ്രങ്ങളില്‍ നിരവധി തവണ ഐഎസ് ബന്ധമുള്ളവര്‍ക്കായി പോലീസ് നടത്തിയ തെരച്ചിലില്‍ 20 ഓളം പേര് അറസ്റ്റിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: