കൊച്ചി: ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ കൊച്ചി തുറമുഖത്ത് 25ടണ്‍ ഖുറാന് കെട്ടിക്കിടക്കുന്നത് വിവാദവും ദുരൂഹതയും ഉയര്‍ത്തുന്നു. പല തലത്തില്‍ രാജ്യ സുരക്ഷാക്കാര്യത്തില്‍ ഉള്‍പ്പെടെ ഉത്കണ്ഠയ്ക്ക് ഇടനല്‍കുന്നതാണ് സംഭവം.
കണ്ടെയ്നറില്‍ വന്ന ഖുറാന് ലേലം ചെയ്യാന്‍ ഷിപ്പിങ് ഏജന്‍സിയായ വല്ലാര്‍പാടത്തെ എം.ഐ.വി. ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മലയാള പത്രത്തില്‍ പരസ്യം ചെയ്തു. കൊച്ചി അന്താ രാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് കേന്ദ്രീ കരിച്ച് നടന്ന ഈ ഷിപ്പിങ് ഇടപാടിനെ കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. കണ്ടൈനര്‍ കണക്കിന് വ്യാജ കറന്‍സികള്‍ എത്തിയ മുന്‍ സംഭവത്തെ തുടര്‍ന്ന് പ്രത്യേക നിരീക്ഷണമുള്ളതാണ് അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ് ടെര്‍മിനല്‍.
ഖുറാന് ലേലത്തെ കുറിച്ച് ഒട്ടേറെ സംശയങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ശരിയായ മേല്‍വിലാസക്കാരനില്ലാതെ ‘വിശുദ്ധ ഖുറാന്’ കേരളത്തിലേക്ക് അയച്ചതാരാണ് 25 ടണ്‍ മാത്രമായി ഫുള്‍ കണ്ടെയ്നര്‍ വരില്ല, ഒപ്പം അയച്ചത് എന്തെല്ലാം വസ്തുക്കള്‍ ആയിരുന്നു? അവ ആരാണ് സ്വീകരിച്ചത്? അയയ്ക്കുന്നയാളിന്റെയും സ്വീകരിക്കുന്നയാളിന്റെയും വ്യക്തമായ വിവരങ്ങളില്ലാതെ കണ്ടെയ്നറില്‍ വസ്തുക്കള്‍ അയക്കാനാവില്ലെന്നിരിക്കെ എങ്ങനെ ഖുറാന് ‘അനാഥ’മായി? മേല്വിലാസക്കാരന് ഉണ്ടെങ്കില്‍ യഥാസമയം സ്വീകരിക്കാതിരിക്കാന്‍ കാരണം എന്ത്? തുടങ്ങിയ സംശയങ്ങള്‍ ദൂരീകരിക്കാനാണ് അന്വേഷണം.
ലേലപ്പരസ്യം സംബന്ധിച്ച് വിവരങ്ങള്‍ക്ക് ജന്മഭൂമി എംഐവി ലോജിസ്റ്റിക്സിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കേരള സര്‍ക്കാരിന്റെ സംരംഭമായ ഇന്‍കെല്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡ്) ഉള്‍പ്പെടെ പങ്കാളിയായ സംവിധാനമാണ് എം.ഐ.വി. ലോജിസ്റ്റിക്സ്. ഇതില്‍ കേരള സര്‍ക്കാരിന്റെ ഇന്‍കെല്‍ ആകട്ടെ, ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സംയുക്ത സംരംഭവുമാണ്.
ഡ്യൂട്ടി അടയ്ക്കേണ്ടിവന്നപ്പോള്‍ ഏറ്റെടുക്കാന്‍ താല്പര്യമില്ലാതെ മേല്വിലാസക്കാരന് ഖുറാന് ഉപേക്ഷിച്ചതാവുമെന്നും ലേലം വരുമ്പോള്‍ നിസ്സാരവിലയ്ക്ക് വാങ്ങാനുള്ള പദ്ധതിയായിരിക്കാമെന്നും ചില കയറ്റിറക്കുമതി ഏജന്റുന്മാര്‍ സംഭവം നിസാരവല്‍ക്കരിക്കുന്നു. എങ്കില്‍ അത് ‘വിശുദ്ധ ഖുറാനെ’ നിന്ദിക്കുന്നതിനു തുല്യമാകുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇ ലേലമാണ് നിശ്ചയിച്ചിരിക്കുന്നത്. ജനുവരി 21 നാണ് ലേലം. 20 ന് വൈകിട്ട് നാലരവരെ നിരതദ്രവ്യം സമര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: