ന്യൂഡല്‍ഹി: കേന്ദ്ര പൊതു ബജറ്റിലേക്കുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും ജനങ്ങളോട് നല്കാന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രാധാനമന്ത്രി രാജ്യത്തിന്റെ ബജറ്റ് നിര്‍മാണത്തില്‍ പൗരന്മാരും ഭാഗവാക്കാകണമെന്ന് ആവശ്യപ്പെട്ടത്. ‘മൈ ഗവണ് ഫോറത്തിലൂടെയാണ്’ അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ പ്രാധാനമന്ത്രി രാജ്യത്തെ പൗരന്മാരെ ക്ഷണിച്ചിരിക്കുന്നത്.
‘കേന്ദ്ര ബജറ്റ് എന്നത് 130 കോടി ഇന്ത്യക്കാരുടെ വികസ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതാണ്, ഈ വര്‍ഷത്തെ ബജറ്റിനായുള്ള നിങ്ങളുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും മൈ ഗവണ്മെന്റ് ഫോറത്തിലൂടെ പങ്കിടാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നുവെന്നും മൈ ഇന്ത്യ ഫോറത്തിന്റെ ട്വിറ്റര്ഹാന്റില് പിന് ചെയ്തുകൊണ്ട് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്രഗവണ്മെന്റിന്റെ വിവിധ പദ്ധതികളെ കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനും നിര്‍ദ്ദേശങ്ങള്‍ നല്കുവാനും 2014 ജൂലൈയിലാണ് ‘മൈ ഗവണ്മെന്റ് ഫോറം’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.
കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. 2020ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണത്തിനായു തീയതി നിശ്ചയിച്ചിരിക്കുന്നത്. ധനമന്ത്രി നിര്‍മ്മല സീതാരാമന് ഫെബ്രുവരി 1 ന് രാവിലെ 11 ന് പാര്‍ലമെന്റില്‍ ഇന്ത്യ ബജറ്റ് 2020 പ്രസംഗം ആരംഭിക്കും. ബജറ്റ് 2020 സെഷന് തീയതികള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: