ഇന്ത്യന്‍ നിരത്തുകളിലെ നിറഞ്ഞ സാന്നിധ്യമായിരുന്ന ബജാജിന്റെ ചേതക് വീണ്ടും ഉടന്‍ വില്പനക്കായി എത്തുന്നു. ഇലക്ട്രിക് മോഡില്‍ എത്തുന്ന ചേതക് ഈ മാസം 14ന് ഔദ്യോഗികമായി പുറത്തിറക്കും. പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ റോഡുകള്‍ അടക്കി വാണ ചേതക്കിന്റെ തിരിച്ചു വരവ് ആകാഷയോടെയാണ് വാഹന പ്രേമികള്‍ നോക്കിക്കാണുന്നത്. ഇന്ത്യയുടെ സ്വന്തം ആദ്യാല സ്കൂട്ടര്‍ ബ്രാന്‍ഡിന്റെ തിരിച്ചു വരവ് ഇരു ചക്രവാഹന വിപണിയില്‍ വന്‍ വിപ്ലവം സൃഷടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്ക് കൂട്ടുന്നത്.
ജര്‍മന്‍ കമ്പനിയായ ബോഷുമായി സഹകരിച്ചാണ് ചേതക്കിന്റെ ഇലക്ടിക് പതിപ്പ് എത്തുക. ഐപി 67 റേറ്റിംഗ് ലേറ്റസ്റ്റ് ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജിംഗില്‍ എകൊണോമിക് മോഡലില്‍ 100 കിലോമീറ്ററും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്ററും ഓടിക്കാനാകും എന്നാണ് കമ്പനി നല്കുന്ന ഉറപ്പ്. സ്റ്റാന്റേര്‍ഡ് 515 AMP ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാവുന്ന വാഹനത്തില്‍ 4kW ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. പഴയ ചേതക്കിന് സമാനമായ രീതിയില്‍ ടു പീസ് സീറ്റുകള്ളാണ് പുത്തന്‍ ചേതക്കിലും ഉള്ളത്.
എല്‍ഇഡി ഹെഡ്ലാമ്പ്, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എല്‍ഇഡി ടെയ്ല് ലാമ്പ് എന്നിവയും ഉള്‍പ്പെടുത്തിയാണ് ചേതക് പുതിയ പതിപ്പ് എത്തുന്നത്. അത്യാധുനിക സുരക്ഷ സജ്ജീരണമായ സിബിഎസോടെ എത്തുന്ന ചേതക് ഇലക്ട്രിക് മികച്ച സ്റ്റോറേജും ഉറപ്പുനല്‍കുന്നു. പഴയ ചേതക് മോഡലുകളില്‍ നിന്നും വ്യത്യസ്ഥത പുലര്‍ത്തുന്ന ചേതക് ഇലക്ടിക് 1.20 ലക്ഷം രൂപക്ക് ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഔദ്യോഗിക ലോഞ്ചിംഗിന് ശേഷം പൂനെയിലാകും വാഹനത്തിന്റെ ആദ്യ വില്‍പ്പന നടക്കുക. പിന്നാലെ ബംഗളൂരുവിലും മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും വാഹനത്തിന്റെ ലോഞ്ചിംഗിനു ശേഷം ബുക്കിംഗ് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: