മുംബൈ: വിവാദങ്ങള്‍ക്കും വാക്പോരിനും കൈയാങ്കളിക്കും കുപ്രസിദ്ധയാര്‍ജിച്ച ടിവി ഷോയാണ് ബിഗ്ബോസ്. ഒടുവില്‍ മത്സാര്‍ത്ഥിയായ നടിയെ മറ്റൊരു മത്സരാര്‍ത്ഥിയായ നടന് ശാരീരികമായി ആക്രമിക്കുന്ന വീഡിയോയും പുറത്ത്. സല്മാന്ഖാന് അവതാരകനായ ബിഗ്ബോസിന്റെ 13ാം സീസണിലാണ് വിവാദസംഭവം. സിദ്ധാര്‍ഥ് ശുക്ല എന്ന മത്സാര്‍ഥിയാണ് ഷെഹ്നാസ് ഗില്‍ എന്ന നടിയെ ആക്രമിച്ചത്. ഇവര്തമ്മില് വാക്കുതര്‍ക്കം നടക്കുന്ന എപ്പിസോഡായിരുന്നു കഴിഞ്ഞദിവസം സംപ്രേഷണം ചെയ്തത്. ഇതില്‍ ക്ഷോഭത്തോടെ ഷെഹ്നാസ് ഗില്‍ പാത്രങ്ങളും മറ്റും വലിച്ചെറിയുന്നതും സിദ്ധാര്‍ഥിനോടു കയര്‍ക്കുന്നതും കാണാമായിരുന്നു. ഇതിനു ശേഷമാണ് സിദ്ധാര്‍ഥ് ഷെഹ്നാസിനെ തറയില്‍ കിടത്തി കൈകള്‍ പിടിച്ചു തിരിക്കുന്ന വീഡിയോ പുറത്തുവന്നത്. ഷെഹ്നാസിന്റെ ചെവിയില്‍ സിദ്ധാര്‍ഥ് അസഭ്യം പറയുന്നുമുണ്ട്. അലറിക്കരയുന്നതോടെ ഷെഹ്നാസിനെ വിട്ടു സിദ്ധാര്‍ഥ് നടന്നു നീങ്ങുന്നതാണ് ദൃശ്യങ്ങളില്‍.
If this is not Harrassment than What is. You can clearly see this Abuser thukla put his leg on her stomach and twisting her hands. No sane woman would tolerate such humiliation on national Telivision. @BiggBoss @ColorsTV @mnysha #BB13 #BiggBoss13 #BiggBoss pic.twitter.com/R7ISMYyuCl
— Raaz Bani Rahe ( MUFC ) (@KeepItRaaaz) January 6, 2020
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്ത്രീയെ ശാരീരികമായി ആക്രമിച്ച സംഭവത്തില്‍ പോലീസ് നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രേക്ഷകര്‍ രംഗത്തെത്തി. ബിഗ്ബോസിലെ ഈ സീസണിലെ ശക്തയായ മത്സാര്‍ഥി കൂടിയാണ് പഞ്ചാബി നടിയും ഗായികയുമായ ഷെഹ്നാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: