മുംബൈ :ന്യൂ ദല്‍ഹി ടെലിവിഷന്‍(എന്‍ഡിടിവി) പ്രമോട്ടര്‍മാരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവര്‍ക്കെതിരെ സെബി അയച്ച നോട്ടീസിനെ ചൂണ്ടിക്കാട്ടി നല്കിയ റിട്ട് ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. നിയമ വിരുദ്ധമായി ഫണ്ട് ഇടപാട് നടത്തിയെന്ന് ആരോപിച്ചാണ് സെബി പ്രണോയിക്കും, രാധികയ്ക്കുമെതിരെ നോട്ടീസ് നല്‍കിയത്. ഇരുവരും രണ്ട് വര്‍ഷത്തേയ്ക്ക് എന്‍ഡിടിവി തലപ്പത്ത് തുടരുന്നതിനും സെബി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അടുത്ത രണ്ടുവര്‍ഷത്തേയ്ക്ക് ഇരുവര്‍ക്കും സെക്യൂരിട്ടി മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെബിയുടെ നടപടി ക്രമങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ജസ്റ്റിസുമാരായ എസ്.സി. ധര്‍മ്മാധികാരി, ജസ്റ്റിസ് ആര്.ഐ. ഛഗ്ല എന്നിവരാണ് കേസ് തള്ളിയത്. സെബിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി എന്‍ഡിടി വാര്‍ത്തയുമായി ബന്ധപ്പെട്ട വാണിജ്യത്തിലേക്ക് തിരിയുകയും, നിക്ഷേപം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കിലും 2018 ആഗസ്ത് 31ന് സെബി കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുകയായിരുന്നു.
പ്രഖ്യാപനം നടത്തിയ തുകയില്‍ നിന്നും വ്യതിചലിച്ച് മറ്റൊരു തുകയില്‍ എന്‍ഡിടിവിയുടെ ഓഹരികള്‍ വിറ്റതായും സെബിയുടെ നോട്ടീസില്‍ പറയുന്നുണ്ട്. സെബിയുടെ നോട്ടീസ് നിലനില്‍ക്കുന്ന കാലയളവില്‍ എന്‍ഡിടിവിയിലോ അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ മാനേജീരിയല്‍ പോസ്റ്റുകളോ മറ്റ് പ്രധാന പദവികളോ വഹിക്കരുതന്നും സെബി ഉത്തരവിറക്കിയിട്ടുണ്ട്.
എന്‍ഡിടിവിയില്‍ പ്രണോയ് റോയ്ക്ക് 15.94% ഓഹരികളാണുള്ളത്. ഭാര്യ രാധിക റോയ്ക്ക് 16.33% ഓഹരികളും ഉണ്ട്. മുമ്പ് നടത്തിയ ചില ഇടപാടുകളുടെ പേരില്‍ പ്രണോയ് റോയ്ക്കും, രാധിക റോയ്ക്കുമെതിരെ സെബി നേരത്തെ അന്വേഷണം നടത്തിയിരുന്നു. എന്‍ഡിടിവിയുടെ ഓഹരിയുടമയായ ഒരാള്‍ വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ എന്ന കമ്പനിയുമായി പ്രണോയും രാധികയും ആര്‍ആര്‍ആര്‍ ഹോള്‍ഡിങ്സ് എന്ന കമ്പനിയും ഒപ്പിട്ട ലോണ്‍ എഗ്രിമെന്റുകളുടെ വിവരങ്ങള്‍ പുറത്തു വിടുന്നില്ലെന്ന് കാട്ടി സെബിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നായിരുന്നു അന്വേഷണം. 2008 ഒക്ടോബറില്‍ തുടങ്ങി അന്വേഷണം 2017 നവംബര്‍ 22 വരെ നീണ്ടു.
എന്നാല്‍ സെബിയുടേത് തീര്‍ത്തും അസ്വാഭാവികമാണെന്നും, തെറ്റായ വിലയിരുത്തലുകളെ ഭാഗമായാണ് ഈ നടപടിയെന്നും പ്രണോയ് റോയ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: