ന്യൂദല്‍ഹി : ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയ്ക്കുള്ളില്‍ നാശനഷ്ടങ്ങളുണ്ടാക്കിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് മോഹിത് പാണ്ഡേയ്ക്കെതിരെ കേസെടുത്തു. സര്‍വ്വകലാശാലയിലെ സിസിടിവി ക്യാമറ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ക്ക് നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. മോഹിത് പാണ്ഡേയെ കൂടാതെ നാലു പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
സര്‍വ്വകലാശാലയില്‍ സ്ഥാപിച്ച സിസിടിവികള്‍ അനുമതിയില്ലാതെ തന്നെ നീക്കം ചെയ്യുകയായിരുന്നു. ജെഎന്‍യു ബ്രഹ്മപുത്ര ഹോസ്റ്റലിന്റെ മുമ്പിലായി സ്ഥാപിച്ച സിസിടിവി ജഎന്യുഎസ്യു പ്രസിഡന്റ് മറ്റ് വിദ്യാര്‍ത്ഥികളുമായി എത്തി നീക്കം ചെയ്തതായി ജെഎന്‍യു ചീഫ് സെക്യൂരിട്ടി ഓഫീസര്‍ നല്കിയ പരാതിയിലാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവസ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തതെന്ന് സൗത്ത് അഡിഷല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ചിന്നോയ് ബിസ്വാള്‍ അറിയിച്ചു.
വിദ്യാര്‍ത്ഥി യൂണിയന് സെക്രട്ടറി സതരുപ ചക്രബര്‍ത്തി, വൈസ് പ്രസിഡന്റ് അമല്‍ പി.പി. യുണൈറ്റഡ് അദര്‍ ബാക്ക്വേഡ് ക്ലാസ്സസ് ഫോറം ലീഡര്‍ ദിലീപ് കുമാര്‍ വിദ്യാര്‍ത്ഥിയായ അഭയ് മിശ്ര എന്നിവരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള മറ്റുള്ളവര്‍. കുറ്റകരമായ ഗൂഢാലോചന, മോഷണം, നാശനഷ്ടമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: