ന്യൂദല്‍ഹി: ഞാന്‍ ജെഎന്‍യുവില്‍ പഠിച്ചിരുന്ന കാലത്ത് ഇത്തരം ‘തുക്‌ഡെ തുക്‌ഡെ’ സംഘങ്ങള്‍ ഇല്ലായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍. ദൽഹിയിൽ ചൈനയെക്കുറിച്ചുള്ള ഒരു പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെഎൻയുവിന്റെ പാരമ്പര്യത്തിന് നിരക്കാത്ത സംഭവമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നപരിഹാരത്തിന് സമീപനമുള്ളവരാണ് മോദി സർക്കാർ. പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്നങ്ങളായ പൗരത്വ നിയമം, ആർട്ടിക്കിൾ 370, അയോധ്യ എന്നിവ പരിഹരിച്ചതിൽ നിന്നും ഇത് വ്യക്തമാണ്. തനിക്ക് ജെഎന്‍യുവിലെ ആക്രമണങ്ങളെ കുറിച്ച് പറയാനുള്ളത് നേരത്തെ വ്യക്തമാക്കിയതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ജെഎന്‍യു ക്യാമ്പസ് അക്രമത്തെ അപലപിച്ച് ജയ്‌ശങ്കർ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ജെഎന്‍യുവില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടു. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നായിരുന്നു ട്വിറ്റ്. മുഖംമൂടി ധരിച്ച ഒരു സംഘം ജെഎന്‍യു കാമ്പസില്‍ അതിക്രമിച്ച് കയറി മൂന്ന് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികളെ ആസൂത്രിതമായി ലക്ഷ്യമാക്കി മരാകായുദ്ധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമം അഴിച്ചുവിട്ടത് ഇടത് ജിഹാദി സംഘടനകളാണെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.
പുറത്ത് നിന്ന് കലാപകാരികളെ എത്തിച്ചാണ് ഇടത് സംഘടനകള്‍ അക്രമത്തിന് കോപ്പ് കൂട്ടിയത്. യൂണിയന്‍ ചെയര്‍ പേഴ്‌സണ്‍ ഐഷാ ഘോഷ് കലാപകാരികള്‍ക്ക് ക്യാംപസിനുള്ളിലേക്ക് വഴിക്കാട്ടുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. വീഡിയോ അനലിസ്റ്റ് അഭിജിത് അയ്യര്‍മിത്രയും ഇതിനെ സാധൂകരിക്കുന്ന തെളിവുകളുമായി രംഗത്ത് വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: