ന്യൂദല്‍ഹി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല മെട്രോ സ്‌റ്റേഷന് സമീപം അനധികൃതമായി തോക്ക് കൈവശം വച്ചതിന് ഒരാളെ സിഐഎസ്എഫ് പിടികൂടി. ദല്‍ഹി സഖീര്‍ നഗറിലെ അമീര്‍ ഹംസ ഖാനാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ മെട്രോ സ്‌റ്റേഷനിലെത്തിയ ഇയാള്‍ പരിശോധനയ്‌ക്കായി കൈയിലുണ്ടായിരുന്ന ബാഗ് നല്‍കുകയായിരുന്നു. തോക്കുണ്ടെന്ന് സംശയം തോന്നിയതോടെ ബാഗ് തുറന്ന് പരിശോധിക്കുകയും തോക്ക് കണ്ടെത്തുകയുമായിരുന്നു.
തോക്കിനുള്ളില്‍ ഒമ്പത് മി.മീ. വലിപ്പമുള്ള അഞ്ച് വെടിയുണ്ടകളും ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു അമീര്‍ ഹംസയുടെ പ്രതികരണം. ജാമിയ നഗറില്‍ കണക്ക് അധ്യാപകനായി ജോലി നോക്കുകയാണ് ഇയാള്‍. 34 വയസുള്ള ഇയാള്‍ നേരത്തെ ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായിരുന്നു. ഇപ്പോള്‍ ദല്‍ഹിയിലാണ് താമസം.
















