കോട്ടയം: വൈക്കത്ത് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് മരണം. വൈക്കം ചേരുംചുവടില്‍ അപകടത്തെ തുടര്‍ന്ന് ബസ് കാറിനു മുകളില്‍ കയറിയിറങ്ങുകയായിരുന്നു. പത്ത് പേര്‍ക്ക് പരിക്കേറ്റു.
രാവിലെ ആറുമണിയോടെ വൈക്കം ചേരുംചുവട് പാലത്തിന് സമീപമാണ് സംഭവം. വൈക്കത്തു നിന്നും എറണാകുളത്തേയ്‌ക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കാറുമാണ് കൂട്ടിയിടിച്ചത്. കാറില്‍ ഉണ്ടായിരുന്ന ഉദയംപേരൂര്‍ സ്വദേശികളായ സൂരജ്, അച്ഛന്‍ വിശ്വനാഥന്‍, അമ്മ ഗിരിജ, അജിത എന്നിവരാണ് മരിച്ചത്.
ബസ് അമിത വേഗതയിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. പരിക്കേറ്റ രണ്ട് കാര്‍ യാത്രക്കാരുടെ നില ഗുരുതരമാണ്. അപകടത്തെ തുടര്‍ന്ന് വൈക്കം- എറണാകുളം പാതയില്‍ വാഹന ഗതാഗതം സ്തംഭിച്ചിരുന്നു.
















