തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാതെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഇടത്, വലത് ട്രേഡ് യൂണിയനുകളുടെ പണിമുടക്ക്. ദേശീയ പണിമുടക്കിനായി സംസ്ഥാനത്തെ യൂണിയനുകള്‍ ഉന്നയിച്ച വിഷയങ്ങളില്‍ അധികവും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാത്തത്.
സംസ്ഥാനത്തെ തൊഴില്‍ പ്രശ്‌നങ്ങളെപ്പോലും കേന്ദ്ര സര്‍ക്കാരിന്റെ ചുമലില്‍ കെട്ടിവച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെഎസ്ആര്‍ടിസി അടച്ചുപൂട്ടലിന്റെ വക്കില്‍ അല്ലെങ്കില്‍ സ്വകാര്യവത്കരണത്തിന്റെ പാതയിലേക്ക് നീങ്ങുന്നു. എല്ലാ മാസവും കൃത്യമായി ശമ്പളം നല്‍കാന്‍ പോലും സാധിക്കുന്നില്ല. എങ്കിലും അവരോടും സമരത്തില്‍ പങ്കെടുക്കണമെന്ന് ഭീഷണിയുടെ സ്വരത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം നല്‍കി അധികാരത്തിലേറിയിട്ട് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇവരാണ് എന്‍പിഎസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നത്. സംസ്ഥാനത്തെ ഒട്ടുമിക്ക വകുപ്പുകളിലും കരാര്‍ തൊഴിലാളികളെ നിയമിക്കുന്നു.
സമരത്തെ അനുകൂലിക്കുന്ന എഐടിയുസിയുടെ കീഴിലുള്ള കയര്‍ത്തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നുണ്ട്. കാര്‍ഷിക കടം എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കുക, പൊതുവിതരണം ശക്തിപ്പെടുത്തുക, തുടങ്ങിയവയെല്ലാം സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്ന മേഖലകളാണ്.
മാത്രമല്ല വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ജോലിസമയം വര്‍ധിപ്പിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും പണിമുടക്കുന്ന സംഘടനകള്‍ക്ക് മിണ്ടാട്ടമില്ല.
















