കോഴിക്കോട്: ദേശീയ പൗരത്വ നിയമ ഭേദഗതിക്ക് കതിര്‍മണ്ഡപത്തില്‍ നിന്ന് പിന്തുണയറിയിച്ച് നവദമ്പതികള്‍. തെറ്റിദ്ധാരണപരത്തി നാടെങ്ങും പ്രതിഷേധങ്ങള്‍ നടക്കുമ്പോഴാണ് നാടിനും പുതുതലമുറക്കും നേര്‍വഴികാട്ടി സനൂപ് ചന്ദ്രനും അതുല്യയും മാതൃകയായത്.
വാദ്യഘോഷങ്ങളോടൊപ്പം ഇവര്‍ പകര്‍ന്ന് നല്‍കിയത് രാഷ്‌ട്രത്തിന്റെ ഏകതാഘോഷം കൂടിയായിരുന്നു. ഞായറാഴ്ച ചെലവൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനുശേഷം ഇരുവരും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡ് ഒന്നിച്ച് ഉയര്‍ത്തി. ഇവര്‍ പ്ലക്കാര്‍ഡ് പിടിച്ച് നില്‍ക്കുന്ന ഫോട്ടോ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്. ഒരു പറ്റം നല്ല സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും പിന്തുണയോടെ ഇവര്‍ നല്‍കിയത് നാടിന്റെ കെട്ടുറപ്പിന്റെ സന്ദേശമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെയും നേരിട്ടും ഇവര്‍ക്ക് ആശംസാ സന്ദേശങ്ങള്‍ ഒഴുകുകയാണ്.
















