ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്. വോട്ടെണ്ണല്‍ ഫെബ്രുവരി 11ന്. ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഒറ്റഘട്ടമാണ് തെരഞ്ഞെടുപ്പ്. 13,750 പോളിങ് സ്‌റ്റേഷനുകള്‍ ക്രമീകരിക്കും. 1.47 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ കാലാവധി ഫെബ്രുവരി 22 നാണ് പൂര്‍ത്തിയാകുന്നത്.നാമനിര്‍ദേശപത്രിക മസര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 21 ആണ്.
2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാള്‍ നേതൃത്വം നല്‍കുന്ന എഎപി 70 സീറ്റുകളില്‍ 67 സീറ്റുകളും എഎപി പിടിച്ചെടുത്തിരുന്നു. ബിജെപിക്ക് മൂന്ന് സീറ്റു ലഭിച്ചപ്പോള്‍ കാണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രചാരണത്തിന് തുടക്കം കുറിച്ചുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അരങ്ങേറിയെങ്കിലും ഡല്‍ഹിയില്‍ ബിജെപിയുടെ പ്രചാരണത്തില്‍ വന്‍ ജനപങ്കാളത്തിമാണ് ദൃശ്യമായത്. ഡല്‍ഹിയിലെ അനധികൃത കോളനികളില്‍ താമസിക്കുന്ന 40 ലക്ഷം പേര്‍ക്ക് ഉടമസ്ഥാവകാശ രേഖ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം തെരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ദല്‍ഹിയിലെ ഏഴു സീറ്റുകളിലും വിജയിച്ചിരുന്നു. വായൂമലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ പ്രധാന തെരഞ്ഞെടുപ്പ് വിഷയവും ഇതുതന്നെയാകാനാണ് സാധ്യത.
















