തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ഞെട്ടിച്ചു വീണ്ടും അരുംകൊലയും ആത്മഹത്യയും. തിരുവനന്തപുരം കാരക്കോണത്ത് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവും കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. കാരക്കോണം സ്വദേശിയായ അനുവാണ് കാമുകിയായ പുല്ലമ്പേരി അഷിതയെ (19)കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയാണ് അനു അഷിതയെ കൊന്നത്.
അനുവും അഷിതയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ അഷിതയുടെ വീട്ടിലേക്ക് എത്തിയ അനു വീടിന്റെ വാതില്‍ അടച്ച ശേഷം അനുവിന്റെ കഴുത്തറക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന യുവതിയേയും യുവാവിനേയുമാണ്. അഷിതയുടെ കഴുത്ത് അറുത്ത ശേഷം സ്വന്തം കഴുത്തും മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു അനു.
ഗുരുതരമായി പരുക്കേറ്റ ഇരുവരേയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അഷിത ആശുപത്രിയില്‍ വച്ചു മരിച്ചു. ഒരു മണിക്കൂറിനകം അനുവും ആശുപത്രിയില്‍ വച്ചു മരിച്ചു. സംഭവം നടക്കുമ്പോള്‍ അഷിതയും മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത് എന്നാണ് ലഭ്യമായ വിവരം. പ്രണയത്തില്‍ നിന്നു യുവതി പിന്മാറിയതാണ് കൊലയ്ക്കു പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, വിഷയത്തില്‍ വിശദമായ അന്വേഷണത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: