മെല്‍ബണ്‍: പൗരത്വ നിയമത്തെ പിന്തുണച്ച് കൊണ്ട് ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ കൂട്ടായ്മ സംഘടിപ്പിച്ചു. മെല്‍ബണിലെ വിക്ടോറിയ പാര്‍ലമെന്റിന് മുന്പില് നടന്ന കൂട്ടായ്മയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്. കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പിന്തുണ അറിയിച്ച് മെല്‍ബണിലെ ഇന്ത്യന്‍ സംഘടനകളാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
കൂടാതെ, ഓസ്ട്രേലിയയിലെ കാട്ടുതീയില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയോട് ആഹ്വാനവും ചെയ്തു. കൂട്ടായ്മയ്ക്ക് വിവിധ സംഘടനാ നേതാക്കളായ ജെയ്ഷാ, അഭിജിത്ത്, നാരായണന്, ശ്രീരങ്കന്‍, രഞ്ജിനാഥ് റികേഷ്, വിശ്വാനാഥന് ഗോവിന്ദ കര്‍ത്ത തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: