ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന് സമാജ്വാദി പാര്‍ട്ടി വ്യക്തമാക്കിയതിന് പിന്നാലെ പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുസ്വത്ത് നശിപ്പിക്കുകയും സമാധാനം തകര്‍ക്കുകയും ചെയ്ത അക്രമികള്‍ക്കൊപ്പമാണ് സമാജ് വാദി പാര്‍ട്ടി. പൊതുജനം എല്ലാം നിരീക്ഷിക്കുകയും മനസിലാക്കുകയും ചെയ്യുന്നുണ്ട്. ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും സമാജ്വാദി പാര്‍ട്ടി രാഷ്‌ട്രീയ പ്രീണനമാണ് നടത്തുന്നത്.
അവരുടെ ശ്രമങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനം നിലനിര്‍ത്തുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. പൂര്‍ണമായ പ്രതിബദ്ധതയോടെയാണ് സര്‍ക്കാര്‍ തങ്ങളുടെ കടമ നിറവേറ്റുന്നത്. പൊതു സ്വത്ത് നശിപ്പിക്കുന്നവര്‍ക്കെതിരെ എന്തിനാണിത്ര സഹതാപം കാണിക്കുന്നത്. നാടിന്റെ സമാധാനവും സുരക്ഷയും തകര്‍ക്കുന്ന അക്രമകാരികളോടും കലാപകാരികളോടുമൊപ്പം സമാജ്വാദി പാര്‍ട്ടി നിലകൊള്ളുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
















