ന്യൂദല്‍ഹി: സാങ്കേതിക തകരാര്‍ മൂലം വിമാനം വൈകിയതിനെ എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ക്ക് നേരെ യാത്രക്കാരുടെ കയ്യേറ്റ ശ്രമം. ദല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 വിമാനത്തിലാണ് യാത്രക്കാര്‍ ജീവനക്കാര്‍ക്ക് നേരെ കയ്യേറ്റവും ഭീഷണിയും നടത്തിയത്. വിമാനം വൈകിയതാണ് യാത്രക്കാരെ പ്രകോപിതരാക്കിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
യാത്രക്കാര്‍ ജീവനക്കാരില്‍ ഒരാളെ കയ്യേറ്റം ചെയ്യുകയും കോക്പിറ്റ് തള്ളിതുറക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വനിതാ യാത്രികയാണ് ജീവനക്കാരില്‍ ഒരാളെ കയ്യേറ്റം ചെയ്തതെന്നാണ് അധികൃതര്‍ പറയുന്നത്.
പൈലറ്റ് പുറത്ത് വന്നില്ലെങ്കില്‍ വാതില്‍ തള്ളി തുറക്കുമെന്നും ഒരു യാത്രക്കാരന്‍ ഭീഷണിപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി.
















