ശ്രീനഗര്‍: ജമ്മു കശ്മീരിലെ കൊടാര ചൗക്കില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ഭീകരരുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ സുരക്ഷാ സേനക്കു നേരെ ഭീകരര്‍ ബോംബെറിയുകയായിരുന്നു. സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, ജമ്മുകശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരനെ സുരക്ഷാ സേന പിടികൂടിയിരുന്നു. നിസാര്‍ ദാര്‍ എന്ന ഭീകരനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഏറ്റുമുട്ടല്‍ നടന്ന കുല്ലന്‍ ഗന്ദര്‍ഭല്ലില്‍ നിന്ന് രക്ഷപ്പെട്ട ഭീകരനെയാണ് സുരക്ഷാ സേന പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിച്ചിരുന്നു. ഇത്തരത്തില്‍ നിരവധി തവണ വെടിനിര്‍ത്തല്‍ കാരാര്‍ പാകിസ്ഥാന്‍ ലംഘിച്ചു. ഇത് ഭീകരരെ സഹായിക്കാനാണെന്ന് സുരക്ഷാ സേന കുറ്റപെടുത്തി.
















