ന്യൂദല്‍ഹി : ഇന്ത്യയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ക്കായി പാക്കിസ്ഥാന്‍ യുവാക്കളെ വ്യാപകമായി റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ട്. പ്രതിവര്‍ഷം ആയിരത്തോളം യുവാക്കളെയാണ് പാക്കിസ്ഥാന്‍ ഇതിനായി റിക്രൂട്ട് ചെയ്യുന്നത് ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
ഇന്ത്യയ്‌ക്കെതിരായ ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. പാക്കിസ്ഥാന്‍ ഇന്റര്‍ സര്‍വ്വീസ് പബ്ലിക് റിലേഷനാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ നോക്കുന്നത്. യുവാക്കളെ തെരഞ്ഞെടുക്കുന്നതിനായി പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗം എല്ലാ വര്‍ഷവും വിവിധ തരം മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ഏറ്റവും കൂടുതല്‍ ലഭിക്കുന്നയാളിന് ഫൗസി ഫൗണ്ടേഷന്‍ ജോലിയും നല്‍കുംയ മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിന്റെ നേതൃത്വത്തിലാണ് ഈ റിക്രൂട്ട്‌മെന്റുകളെല്ലാം നടക്കുന്നത്.
അടുത്തിടെ നടന്ന റിക്ടൂട്‌മെന്റ് മത്സരത്തില്‍ 1,00,000 പേരാണ് ഇതില്‍ പങ്കെടുത്തത്. ഇന്ത്യയിലെ രാഷ്‌ട്രീയ നേതാക്കളും സൈനികരുമുള്‍പ്പടെയുള്ള പ്രമുഖരായ ഇന്ത്യക്കാരുടെ പട്ടിക നല്‍കുകയും അവരെക്കുറിച്ച് മോശമായ രീതിയില്‍ പ്രചാരണങ്ങള്‍ നടത്താനാണ് മത്സരത്തില്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്.
ബലാകോട്ട് വ്യോമാക്രമണത്തില്‍ പങ്കെടുക്കാത്ത ഒരു പരിശീലന യുദ്ധവിമാനം തകര്‍ന്നതായി ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തിരുന്നു. പാക്കിസ്ഥാന്‍ വെടിവെച്ചിട്ട വിമാനം ആണെന്നാണ് ഗഫൂറിന്റെ ട്വീറ്റ്. ഇത്തരത്തില്‍ ഇന്ത്യയ്‌ക്കെതിരെ തുടരെ തുടരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനാണ് നിര്‍ദ്ദേശം പാക്കിസ്ഥാന്‍ നല്‍കുന്നത്.
















