തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ കേരളബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുക്കുന്നു. ബാങ്കിന്റെ പരിപൂര്‍ണ നിയന്ത്രണം ബോര്‍ഡ് ഓഫ് മാനേജ്മെന്റിലുറപ്പിച്ച് ആര്‍ബിഐ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലും നിര്‍ദേശത്തിലും മാത്രം പ്രവര്‍ത്തിക്കുന്ന സമിതിയാണ് ബോര്‍ഡ് ഓഫ് മാനേജ്മെന്റ്. ഇതോടെ കേരള ബാങ്കിന്റെ എല്ലാ നടപടികളും ആര്‍ബിഐയുടെ കീഴിലാകും. വായ്പകള്‍ നല്കല്, ഫണ്ട് വിനിയോഗങ്ങള്‍, ഉദ്യോഗസ്ഥ വിന്യാസം തുടങ്ങി ബാങ്കിങ് സംബന്ധമായ എല്ലാ നടപടികളും ഈ സമതി നിര്‍ണയിക്കും. കേരളബാങ്കില്‍ രജിസ്ട്രാര്‍ക്കും സംസ്ഥാനസര്‍ക്കാരിനുമുള്ള നിയന്ത്രണം പരിമിതമാക്കുന്നതിനാണ് ആര്‍ബിഐയുടെ ഈ നടപടി.
കേരള ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിക്ക് സംസ്ഥാന സഹകരണസംഘം രജിസ്ട്രാര്‍ നിശ്ചയിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും ഭരണപരമായ മേല്‍നോട്ടച്ചുമതലയും മാത്രമാണ് പുതിയ സര്‍ക്കുലര്‍ പ്രകാരം അനുവദിച്ചിരിക്കുന്നത്.സഹകരണവകുപ്പിന്റെ അധികാരം പരിമിതപ്പെടുത്താനും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് പുതിയ മാറ്റം.
അര്‍ബന്‍ ബാങ്കില്‍ മാത്രം നടപ്പാക്കിയ പരിഷ്കാരം സംസ്ഥാന സഹകരണ ബാങ്കിനു ബാധകമാക്കിയത് കേരളബാങ്കിലൂടെ കേരളത്തില്‍ മാത്രമാണ്. ബോര്‍ഡ് ഓഫ് മാനേജ്മെന്റിന്റെ അധികാരം നിശ്ചയിച്ചത് അടുത്തിടെയാണ്. പുതിയ തീരുമാന പ്രകാരം റിസര്‍വ് ബാങ്കിന് കേരളബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: