ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരെ ആസാമില്‍ നടന്ന പ്രതിഷേധത്തില്‍ ഇന്ത്യന്‍ സൈനികന്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രത്തിന്റെ യാഥാര്‍ഥ്യം പുറത്ത്.
യൂണിഫോം ധരിച്ച ഒരാള്‍ പ്രതിഷേധകരിലൊരാളായ യുവതിയുടെ വസ്ത്രം വലിക്കുന്നതാണ് ചിത്രം. സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തോടൊപ്പം പ്രചരിച്ച പോസ്റ്റിലെ എഴുത്തുകള്‍ അധികവും ഹിന്ദിയിലായിരുന്നു.
വാട്‌സപ്പിലും ഫെയ്‌സ്ബുക്കിലുമായി പ്രചരിച്ച ചിത്രം ധാരാളം ആളുകള്‍ പങ്കുവയ്‌ക്കുകയും ചെയ്തു. ഇത്തരത്തില്‍ ചിത്രം പങ്കുവച്ച ഫെയ്‌സ്ബുക്ക് ഉപയോക്താവാണ് പിങ്കു ഗിരി. ആസാമിലെ ഈ സ്ഥിതിവിശേഷമാണ് ഇന്ന് ഉത്തര്‍പ്രദേശിലും ദല്‍ഹിയിലും കാണാന്‍ കഴിയുന്നതെന്ന പോസ്‌റ്റോട് കൂടിയാണ് പിങ്കു ഗിരി ചിത്രം പങ്കുവച്ചത്.
വാസ്തവത്തില്‍, രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ആളുകള്‍ ദല്‍ഹിയില്‍ താമസിക്കുന്നു, അവര്‍ എങ്ങനെ അവരുടെ പേപ്പറുകള്‍ കാണിക്കുമെന്നും പിങ്കു ഗിരി പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്.
ചിത്രത്തിന്റെ യാഥാര്‍ഥ്യം
ഇന്ത്യന്‍ സൈനികന്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പേരില്‍ പ്രചരിച്ച ചിത്രം സമീപ കാലത്തേതല്ല. അഡോബ് സ്‌റ്റോക്ക് ഫോട്ടോസില്‍ നിന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് 2008ല്‍ ഷെയര്‍ ചെയ്ത ഫോട്ടോയാണിത്. 2008 മാര്‍ച്ച് 24ന് നേപ്പാളിലെ കാഠ്മണ്ഡുവിലെ യുണൈറ്റഡ് നേഷന്‍ കെട്ടിടത്തിന് മുന്നില്‍ നടന്ന പ്രതിഷേധത്തിന്റെ ചിത്രമാണിത്. അതും ടിബറ്റന്‍ പ്രതിഷേധക്കാരും പോലീസുകാരമായി ചേര്‍ന്ന്. ഈ ചിത്രമാണ് ആസാമിലെ പ്രതിഷേധമെന്ന പേരില്‍ പ്രചരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: