Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയോട് ഗവര്‍ണര്‍;വിരട്ടല്‍ വേണ്ട

തന്നെ വിമര്‍ശിക്കുന്ന ജനപ്രതിനിധികള്‍ തിരിക്കിനിടെയില്‍ ഭരണഘടന വായിക്കണം. ഈ കേരളത്തില്‍ താന്‍ സ്വതന്ത്രനായി നടക്കും. നിയമ ലംഘനം നടന്നാല്‍ പ്രതിരോധിക്കുക തന്റെ കടമയാണ്.

സ്വന്തം ലേഖകര്‍ by സ്വന്തം ലേഖകര്‍
Jan 4, 2020, 06:42 am IST
in Kerala

തൃശൂര്‍/കോട്ടയം: ഭീഷണിയും വിരട്ടലും തന്നോടു വേണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തൃശൂരിലും കോട്ടയത്തും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനും മറുപടി നല്‍കിയത്. ഭരണഘടനാപരമായി താന്‍ സംസ്ഥാനത്തിന്റെ ഭരണത്തലവനാണ്. ജനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും ഇടപെടും. അഭിപ്രായം പറയും. അതിന്റെ പേരില്‍ വിരട്ടാന്‍ വന്നാല്‍ അംഗീകരിക്കില്ല. നിയമസഭയുടെ നടപടിക്രമങ്ങളില്‍ താന്‍ ഇടപെട്ടിട്ടില്ല. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കേണ്ട നികുതിപ്പണം പാഴാക്കുന്നതിനെയാണ് വിമര്‍ശിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാഴ്‌വേലയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഗവര്‍ണര്‍ തൃശൂരില്‍ പറഞ്ഞു. 

സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവന്‍ എന്ന നിലയില്‍ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും. അനാവശ്യമായ കാര്യത്തിന്റെ പേരില്‍ സമയവും കേരളത്തിന്റെ പണവും പാഴാക്കാന്‍ താന്‍ അനുവദിക്കില്ല. ലോക്സഭയില്‍ പാസാക്കി നിയമമായി മാറിയ കാര്യത്തില്‍ ഒരു സംസ്ഥാനത്തിനും റോളില്ല. അത് പൂര്‍ണമായും കേന്ദ്രത്തിന്റെ അധികാരത്തിലുള്ളതാണ്. ഈ നിയമത്തിനെതിരെ സംസ്ഥാനം  പ്രമേയം പാസാക്കുന്നത് അമേരിക്ക വടക്കന്‍ കൊറിയയില്‍ അധിനിവേശം നടത്തുന്നതിനെതിരെ ഇവിടെ പ്രമേയം പാസാക്കുന്നതിന് തുല്യമാണ്. 

ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ  ഗൗരവത്തോടെ കാണുന്നില്ല. തന്നെ വഴി നടക്കാന്‍ അനുവദിക്കില്ലെന്നാണ് ചിലര്‍ പറയുന്നത്. 15 ദിവസമായി എന്നും പൊതുവേദികളിലുണ്ട്. താന്‍ ഒരു സ്ഥലത്തും ഇരുന്നിട്ടില്ല. പ്രതിഷേധിക്കുന്നവര്‍ ആരും ചര്‍ച്ചയ്‌ക്ക് തയാറാകുന്നില്ല. അവര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. പക്ഷേ പരിഹരിക്കാന്‍ പരസ്പരം ഇരുന്നുള്ള ചര്‍ച്ച വേണം. രാജ്ഭവന് പുറത്ത് പ്രതിഷേധിക്കുന്നവരെ ചര്‍ച്ചയ്‌ക്കായി അകത്തേക്ക് വിളിച്ചു. ആരും വരുന്നില്ല. കോഴിക്കോട് താമസിക്കുമ്പോള്‍ അതിന് മുന്നില്‍ പ്രതിഷേധിച്ചവരേയും വിളിച്ചു. ആരും വരാതിരുന്നപ്പോള്‍ അവരുടെ അടുത്തേക്ക് ചെന്നു. അപ്പോള്‍ അവരെല്ലാം ഓടിപ്പോയി. ഈ നിയമം ലോകത്തും രാജ്യത്തുമുള്ള ഒരു മലയാളിക്കും പ്രശ്നമാകില്ലെന്ന് ഉറപ്പുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരള നിയമസഭ പാസാക്കിയ പ്രമേയം ചരിത്ര കോണ്‍ഗ്രസ്സിന്റെ നിര്‍ദേശ പ്രകാരമാണെന്ന് കോട്ടയത്ത് ഗവര്‍ണര്‍ പറഞ്ഞു. നിയമസഭയെ ഉപയോഗിച്ച് കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കുന്നത് ശരിയല്ല. നിയമം സംബന്ധിച്ച എതിര്‍പ്പ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തെ അറിയിക്കാം. നിയമസഭയെ അതിന് ഉപയോഗിക്കരുത്. നിയമം വിട്ട് പ്രവര്‍ത്തിച്ചാല്‍ അത് ചട്ടലംഘനമാണ്. നിയമം വിട്ട് ഒന്നും പാസാക്കാന്‍ സഭകള്‍ക്ക് അധികാരമില്ല. ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കണം എന്ന പ്രമേയം പാസാക്കാന്‍ നിയമസഭയ്‌ക്ക് കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. 

തന്നെ വിമര്‍ശിക്കുന്ന ജനപ്രതിനിധികള്‍ തിരിക്കിനിടെയില്‍ ഭരണഘടന വായിക്കണം. ഈ കേരളത്തില്‍ താന്‍ സ്വതന്ത്രനായി നടക്കും. നിയമ ലംഘനം നടന്നാല്‍ പ്രതിരോധിക്കുക തന്റെ കടമയാണ്. രാഷ്ടപതിയേയും ഗവര്‍ണറേയും എതിര്‍ക്കുന്നത് ക്രിമനല്‍ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.