ആലപ്പുഴ: തകഴി സാംസ്‌കാരിക സമിതി ഏര്‍പ്പെടുത്തിയ തകഴി പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. മലയാള ഭാഷയ്‌ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് തകഴി ശിവശങ്കരപിള്ളയുടെ പേരിലുള്ള പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കുന്നതെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു.
എം.ടി. വാസുദേവന്‍ നായര്‍, സി. രാധാകൃഷ്ണന്‍, ടി. പത്മനാഭന്‍ എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ചത്. മന്ത്രി ജി. സുധാകരന്‍ ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി ആദ്യവാരം തകഴി സ്മാരകത്തിലെ ചടങ്ങില്‍ വച്ച് കൈമാറുമെന്ന് സ്മാരക സമിതി സെക്രട്ടറി കെ.ബി. അജയകുമാര്‍ അറിയിച്ചു.
















