തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുന്ന പരിപാടിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. പ്രവാസികളെ ഉള്‍ക്കൊള്ളിച്ച് നടത്തുന് ലോക കേരള സഭയുടെ ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. അതിനിടയിലാണ് രാഹുല്‍ ഗാന്ധി ചടങ്ങിനെ അഭിനന്ദിച്ച് സന്ദേശം അയച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹ മാധ്യമം വഴിയാണ് ഇക്കാര്യം അറിയിച്ചത്. രാഹുല്‍ ഗാന്ധി അയച്ച കത്തിന്റെ ഫോട്ടോയും അദ്ദേഹത്തിന് നന്ദി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ലോകകേരള സഭ ധൂര്‍ത്താണെന്ന് ആരോപിച്ച് ചടങ്ങ് ബഹിഷ്‌കരിച്ച യുഡിഎഫിന് ഇത് തിരിച്ചടിയായിരിക്കുകയാണ്.
എന്നാല്‍ കോണ്‍ഗ്രസ്സിന് രണ്ട് നിലപാടില്ലെന്നും രാഹുല്‍ ഗാന്ധിയുടെ മഹാമനസ്‌കത മൂലമാണ് കത്തയച്ചതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. സംസ്ഥാന നേതൃത്വത്തെ അദ്ദേഹം കള്ളിപ്പറഞ്ഞിട്ടില്ല. ഇതിനൊപ്പം തന്നെയാണ് കേന്ദ്ര നേതൃത്വവും നിലകൊള്ളുന്നത്. ജനപ്രതിനിധി എന്ന നിലയില്‍ കാണിക്കേണ്ട മര്യാദ മാത്രമാണ് രാഹുല്‍ കാണിച്ചിട്ടുള്ളത്. അത് വളച്ചൊടിച്ച് വിവാദമാക്കേണ്ട കാര്യമില്ലെന്നും കെ. സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം നാടെന്ന നിലയില്‍ കേരളത്തിനും അത് പോലെ പ്രവാസികള്‍ക്കും ഈടുറ്റ പ്ലാറ്റ് ഫോമാണ് ലോക കേരള സഭയിലൂടെ സാധ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന വലിയൊരു മലയാളി കുടുംബം പോലെ എല്ലാവരേയും ഒരുമിപ്പിക്കുകയാണ് ലോക കേരള സഭയുടെ ലക്ഷ്യവും കരുതലുമെന്ന് തിരുവനന്തപുരത്ത് നടന്ന രണ്ടാം ലോക കേരള സഭയുടെ പ്രതിനിധി സഭയുടെ ഉദ്ഘാടന ചടങ്ങളില്‍ മുഖ്യമന്ത്രി പറഞ്ഞു.
ലോകത്ത് 31 ലക്ഷം പ്രവാസി മലയാളികളുണ്ട്. കുടുംബങ്ങളുടെ കണക്കെടുത്താല്‍ അത് അരക്കോടിയിലധികം വരും. വലിയൊരു മലയാളി കുടുംബം പോലെ ഇവരെ എല്ലാം ഒരുമിപ്പിക്കുകയാണ് ലോക കേരള സഭയുടെ ലക്ഷ്യവും കരുതലും. ലോക കേരള സഭയെന്നാഷല്‍ വെറും ആരംഭശൂരത്വം ആയിരുന്നില്ലെന്നും പിണറായി വിജയന്‍ അറിയിച്ചു.
















