കൊച്ചി : കിഴക്കമ്പലം പഞ്ചായത്ത് ട്വന്റി ട്വന്റി ഭരണ മുന്നണിയില്‍ നിന്നും പ്രസിഡന്റ് രാജിവെച്ചു. ട്വന്റി ട്വന്റി മുന്നണിയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ജേക്കബ് രാജിവെച്ചത്.
പ്രസിഡന്റ് പദവിയില്‍ ഇരുന്ന് സംഘടനയ്‌ക്കെതിരായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതായി ജേക്കബിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും നീക്കം നടത്തിയിരുന്നു.
17 അംഗങ്ങളില്‍ 14 പേര്‍ ഒപ്പിട്ട് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസും നല്‍കി. ഇതിനെ തുടര്‍ന്നാണ് ജേക്കബ് രാജിവെച്ച ഒഴിഞ്ഞത്. ഇതോടെ ട്വന്റി ട്വന്റി അംഗങ്ങള്‍ക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളും ഉടലെടുത്തിട്ടുണ്ട്.
















