ചെന്നൈ : പ്രധാനമന്ത്രി നരന്ദ്രമോദിയേയും, ആഭ്യന്തര മന്ത്രി അമിത്ഷായേയും വധിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്‌ത്തു. തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രാസംഗികനുമായ നെല്ലൈ കണ്ണനെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്‌ച്ച എസ്ഡിപിഐ യോഗത്തില്‍ പ്രസംഗിക്കവേയാണ് കോണ്‍ഗ്രസ് നേതാവ് ഇത്തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്.
മോദിയുടെ തലച്ചോറായി പ്രവര്‍ത്തിക്കുന്നത് അമിത്ഷായാണ്. ഇരുവരെയും ആരെങ്കിലും തീര്‍ത്തുകളയേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ന്യൂനപക്ഷങ്ങള്‍ അദ്ദേഹത്തെ കൊന്നു കളയണമെന്നാണ് നെല്ലൈ കണ്ണന്‍ പ്രസ്താവന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇതിനെ തുടര്‍ന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ പ്രസംഗം മോദിക്കും അമിത്ഷായ്‌ക്കും നേരെ ആക്രമണം നടത്താനുള്ള ആഹ്വാനമാണെന്നും, നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ മറീന ബീച്ചില്‍ പ്രതിഷേധ പരിപാടിയും നടത്തിയിരുന്നു.
മുതിര്‍ന്ന നേതാക്കളായ പൊന്‍ രാധാകൃഷ്ണന്‍, സി.പി. രാധാകൃഷ്ണന്‍, എല്‍. ഗണേശന്‍, എച്ച്. രാജ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിക്കെതിരെയും നെല്ലൈ കണ്ണന്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.
















