കൊച്ചി: ‘വെയില്’ സിനിമ പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ ചിത്രീകരണം തുടങ്ങാമെന്നും ഷെയ്നിന്റെ മാനേജര്‍ വ്യക്തമാക്കി. വെയില് സിനിമയുടെ സംവിധായകന് ശരത് ഫോണില്‍ സംസാരിച്ചപ്പോഴാണ് ഇതു സംബന്ധിച്ച വിഷയത്തില്‍ ഷെയ്നിന്റെ മാനേജര്‍ തീരുമാനം വ്യ്കതമാക്കിയത്. ഇതോടെ വിഷയത്തില്‍ ഷെയ്ന് നിഗവുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്.
നിര്‍മാതാക്കള്‍ മനോരോഗികളെന്ന പരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസം ഷെയ്ന് ക്ഷമാപണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ സജീവമാകുന്നത്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ തന്നെ ഷെയ്ന് നിഗത്തിന്റെ വിലക്ക് നീങ്ങുമെന്നാണ് വിവരം. ജനുവരി ഒമ്പതിന് കൊച്ചിയില്‍ ചേരുന്ന ‘അമ്മ’ നിര്‍വാഹക സമ്മിതി യോഗത്തില്‍ ഷെയ്ന് നിഗം വിഷയം ചര്‍ച്ച ചെയ്യും. യോഗത്തിലേക്ക് ഷെയ്ന് നിഗത്തിനെ വിളിപ്പിക്കും. ഇതിന് ശേഷം നിര്‍മാതാക്കളുമായി ‘അമ്മ’ ചര്‍ച്ച നടത്തും.
ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുന്നതിലും വെയില്, കുറുബാനി സിനിമകളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നതിലും ഷെയ്നിന്റഎ കയ്യില്‍ നിന്ന് ‘അമ്മ’ ഉറപ്പ് വാങ്ങും. ഇതിന് ശേഷം ഈ ഉറപ്പുമായി അമ്മ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്തും. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് സൂചന.
നേരത്തെ ഡിസംബര്‍ 22ന് തീരുമാനിച്ചിരുന്ന നിര്‍വാഹകസമിതിയോഗം മോഹന്‍ലാല്‍ സ്ഥലത്തില്ലാത്തതിനാല്‍ ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെയാണ് നിര്‍മാതാക്കള്‍ക്കെതിരെ ഷെയ്ന് നിഗം വിവാദപരാമര്‍ശം നടത്തിയത്. ഷെയ്നുമായി സഹകരിക്കേണ്ടെന്ന നിര്‍മാതാക്കളുടെ തീരുമാനം പിന്‍വലിക്കാന്‍ താരസംഘടനയായ അമ്മയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു ഷെയ്ന്റെ പരാമര്‍ശം. ഇതോടെ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: