Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സഹനത്തിന്റെ മഹത്വം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Dec 30, 2019, 04:35 am IST
in Samskriti

ശ്ലോകം 24

സഹനം സര്‍വ്വ ദു:ഖാനാം 

അപ്രതീകാരപൂര്‍വ്വകം

ചിന്താ വിലാപരഹിതം

സാ തിതിക്ഷാ നിഗദ്യതേ

എല്ലാ ദുഃഖങ്ങളേയും സഹിക്കാനുള്ള കഴിവിനെയാണ് തിതിക്ഷ എന്ന് പറയുന്നത്. ദു:ഖങ്ങള്‍ വരുമ്പോള്‍ പ്രതികാരം തോന്നാതെ  ചിന്തിച്ച് പാടുപെടാതെ വിലപിക്കാതെ സഹിക്കുന്നതാണ് തിതിക്ഷ.

 എന്തിനേയും മൗനമായി സഹിക്കാനുള്ള കഴിവാണിത്. ഭൗതികമായ കാര്യങ്ങളില്‍ മാത്രമല്ല ഇത് വേണ്ടത്, ആദ്ധ്യാത്മിക രംഗത്ത് സഹനശേഷിയ്‌ക്ക് വലിയ പ്രാധാന്യമുണ്ട്.

ദു:ഖങ്ങള്‍ വന്നുപെടുമ്പോള്‍ ആ സാഹചര്യങ്ങളോടും അതിന് കാരണക്കാരെന്ന് കരുതുന്നവരോടും വലിയ പ്രതികാര ബുദ്ധി ഉണ്ടാകും. പലപ്പോഴും ഇത് സംഭവിക്കുന്നത് തെറ്റിദ്ധാരണ മൂലമായിരിക്കും. സഹിക്കല്‍ നിവൃത്തികേടുകൊണ്ടാകരുത്. ഇതിന് ഞാന്‍ പകരം വീട്ടും, ഞാന്‍ കാണിച്ചു തരാം, വെറുതെ വിടില്ല, പാഠം പഠിപ്പിക്കും…. തുടങ്ങിയ വിചാരങ്ങളോടെ സഹിക്കുന്നത് ശരിയല്ല.

ദു:ഖങ്ങള്‍ വരുമ്പോള്‍ ചിന്തിച്ച് തല പുണ്ണാക്കുന്നവരാണ് ഏറേയും. ആരാണ് ഇതിന് പിന്നില്‍ ? മനപ്പൂര്‍വ്വം ചെയ്തതാകും, എനിക്ക് മാത്രം എന്തുകൊണ്ട് ? എങ്ങനെ ഇങ്ങനെയായി തുടങ്ങിയ പാഴ്ചിന്തികളിലൂടെ വേറെ വഴിയൊന്നുമില്ലാതെ സഹിക്കുന്നവരാണ് പലരും.

കരഞ്ഞ് കണ്ണീരൊലിപ്പിക്കുന്നവരും ഉള്ളില്‍ ആധിയെടുത്ത് ഒരു സ്വസ്ഥതയുമില്ലാതെയും സഹിക്കുന്നവരാണ് വേറെ ചിലര്‍.ഇവര്‍ എല്ലായ്‌പ്പോഴും കുറ്റം പറഞ്ഞും പ്രാകിയും മുറുമുറുത്തും  പിറുപിറുത്തും ഗതികേടെന്ന് കരുതി കാലം കഴിക്കും.

എന്നാല്‍ ശരിയായ സഹനം ഏറ്റവും വലിയ ദു:ഖം വന്നാലും അതിനെ ഉള്‍ക്കൊണ്ട്, ദു:ഖം വരാനുള്ള കാരണങ്ങളെ പരിശോധിച്ച് അതിനെ നേരിടുക എന്നതാണ്. അങ്ങനെയെങ്കില്‍ സഹിച്ചും ക്ഷമിച്ചും കഴിയുന്ന വിവേകമുള്ള പ്രവര്‍ത്തിയാകും തിതിക്ഷ. ശീത ഉഷ്ണ, സുഖദുഃഖ ദ്വന്ദ്വങ്ങളെ സഹിക്കാനുള്ള കഴിവാണ് തിതിക്ഷാ.

വിരുദ്ധങ്ങളായ ഇരട്ടകള്‍ എന്ന് ദ്വന്ദ്വങ്ങളെ പറയാം. ഇവ വന്നും പോയും ഇരിക്കുന്നവയാണ്. ഒന്നിനു പുറകെ മറ്റൊന്ന് എന്ന നിലയില്‍ മാറി മാറി വന്നുകൊണ്ടിരിക്കും. ഒരു ദ്വന്ദ്വവും സ്ഥിരമല്ല. ഓരോന്നും വരുമ്പോള്‍ ആ അവസ്ഥ അതിന്റെ രീതിയെന്ന് കരുതി കഴിയുകയാണ് നല്ലത്.

ഉഷ്ണം വരുമ്പോള്‍ ചൂടിന്റെ കാഠിന്യത്തെ പഴിക്കാതെ അതിനെ സ്വീകരിക്കുക. ചൂടകറ്റാന്‍ വീശുകയോ കാറ്റു കൊള്ളുകയോ തണലിലേക്ക് മാറിയിരിക്കുകയോ ഒക്കെ ചെയ്യാം.

എന്തൊരു ചൂട്, വല്ലാത്ത ഉഷ്ണം, ഭയങ്കര വെയില്‍ എന്നൊക്കെ പറഞ്ഞാല്‍ ചൂടിന്റെ കഠിനത കൂടുതല്‍ ഏല്‍ക്കുന്നത് പോലെ തോന്നും തണുപ്പായാലും മഴയായാലും ഇതുപോലെ തന്നെ. മഴയത്ത് കുടപിടിക്കാം. മഴ മാറാന്‍ കാത്തു നില്‍ക്കാം.പക്ഷേ പലപ്പോഴും നശിച്ച മഴ എന്ന് പ്രാകലാണ് പലരും ചെയ്യുക.

പഴമക്കാര്‍ എന്തിനെയും നല്ലത് എന്ന് പറയുന്ന രീതിയുണ്ടായിരുന്നു. അങ്ങനെ പറയുമ്പോള്‍ അതില്‍ ബുദ്ധിമുട്ടിനു പുറകിലും നല്ലതിനെ കാണല്‍ ഉണ്ടായിരുന്നു. നല്ല മഴ, നല്ല വെയില്‍, നല്ല തണുപ്പ്, നല്ല പനി, നല്ല വയറുവേദന എന്നിങ്ങനെ പറയുന്നത് തന്നെ വളരെ മോശമായതിനേയും ദു:ഖമുണ്ടാക്കുന്നതിനേയും അനുകൂലമായി കാണുന്ന ഒരു രീതിയാണ് എന്ന് പറയാം.

 ലാഭം നഷ്ടം, ജയം പരാജയം, നേട്ടം കോട്ടം രാത്രി പകല്‍ തുടങ്ങിയ എല്ലാ ദ്വന്ദ്വങ്ങളേയും ഇങ്ങനെ നല്ല രീതിയില്‍ സഹിക്കാനാവണം. ശാരീരിക ക്ലേശങ്ങളെ മാനസികമായ ഉള്‍ക്കരുത്ത് കൊണ്ട് മറികടക്കണം. ഉള്ളിലെ സഹനശേഷിയാണ് പുറത്ത് തിതിക്ഷയായി പ്രകടമാവുക.

എന്നാല്‍ സഹനത്തിന്റെയോ തിതിക്ഷയുടേയോ പേര് പറഞ്ഞ്  സ്വയം ശാരീരിക പീഡനങ്ങള്‍ ഉള്‍പ്പടെ നടത്തുന്നത് മൂഢത്വമാണ്. പലപ്പോഴും പല സാധകരും ഇങ്ങനെ അപകടത്തില്‍ ചെന്ന് ചാടാറുണ്ട്.പക്വമായ മനസ്സിന്റെയും തെളിവാര്‍ന്ന ബുദ്ധിയുടേയും പ്രവര്‍ത്തനമാണ് തിതിക്ഷയിലൂടെ പ്രകടമാകുന്നത്.ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ വന്നു ചേരുന്ന എല്ലാ തടസ്സങ്ങളേയും വെല്ലുവിളികളേയും ക്ഷമയോടെ പക്വതയോടെ പൊറുത്ത് സഹിക്കുകയാണ് വേണ്ടത്. അവയെ നിസ്സാരമായി തന്നെ തള്ളിക്കളയണം.

മറ്റൊരാളോ മറ്റൊന്നോ നമ്മുടെ ദുഃഖങ്ങള്‍ക്ക് കാരണമല്ല എന്ന് ബോദ്ധ്യം വരണം. എന്ത് പ്രശ്‌നം വന്നാലും അതിനെ പുഞ്ചിരിയോടെ നേരിട്ട് മുന്നേറുമ്പോഴാണ് തിതിക്ഷ ഫലവത്താകുന്നത്‌.

9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.