റിയാദ്: കശ്മീര് വിഷയത്തില്‍ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ അംഗ രാജ്യങ്ങളുടെ പ്രത്യേക യോഗം വിളിച്ച് സൗദി അറബ്യ. മുന്‍പ് പാക്കിസ്ഥാന്റെ ഇന്ത്യ വിരുദ്ധനിലപാടുകള്‍ സ്വീകരിക്കണമെന്ന ആവശ്യങ്ങള്‍ സൗദി അറബ്യ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. എന്നാല്‍ ഇസ്ലാമിക് കോര്‍പ്പറേഷനിലുള്ളിലെ ചില രാജ്യങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി. യോഗത്തില്‍ പാക്കിസ്ഥാനും പങ്കെടുക്കുമെന്നാണ് വിവരം. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമാണെന്ന അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ പൊതുനിലപാട് യോഗം ചര്‍ച്ച ചെയ്യും.
യോഗത്തില്‍ പ്രധാനമായും കശ്മീര്‍ വിഷയത്തില്‍ ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കണമെന്ന പാക് ആവശ്യമാകും ചര്‍ച്ചചെയ്യപ്പെടുന്നത്. ഇതുവരെ ഇന്ത്യയ്‌ക്ക് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കാതിരുന്ന സൗദിയുടെ നിലപാട് മാറ്റം ഇന്ത്യ-സൗദി നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാക്കിസ്ഥാന്റെ സമര്‍ദ്ദം നേരത്തെ സൗദി അറബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മുഖവിലക്കെടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന കോര്‍പ്പറേഷനകത്ത് ഭിന്നത ഉടലെടുക്കുകയായിരുന്നു.
















