കോഴിക്കോട് : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ബംഗാള്‍ സ്വദേശികളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് വാര്‍ത്ത കെട്ടിച്ചമച്ചത്. നാദാപുരത്ത് പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ച ബംഗാള്‍ സ്വദേശികളെ ആക്രമിച്ചതിനു പിന്നില്‍ സിപിഎം എന്ന് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
നേരത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണവുമായി സിപിഎം പ്രവര്‍ത്തകരും മുസ്ലിം യാഥാസ്ഥിതിക സംഘടനകളും രംഗത്തെത്തിയിരുന്നു. നാദാപുരത്ത് ബംഗാളികള്‍ക്ക് നേരെ നടന്ന ആക്രമണം ഇതരസംസ്ഥാന തൊഴിലാളികളെ കേരളത്തില്‍ നിന്ന് ഓടിക്കുന്നതിന്റെ ഭാഗമാണെന്ന് ചില മാധ്യമങ്ങളും വാര്‍ത്ത പുറത്തുവിട്ടിരുന്നു.
സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളം വിടുകയാണെന്ന രീതിയിലാണ് ഈ മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. സമൂഹ മാധ്യമങ്ങള്‍ വഴി സിപിഎം ഉള്‍പ്പടെയുള്ള സംഘടനകള്‍ ഇത് പ്രചരിപ്പിക്കുകയും ചെയ്തു. അതാണിപ്പോള്‍ സിപിഎമ്മിന് തന്നെ തിരിച്ചടിയായിരിക്കുന്നത്.
















