2019ലെ ബുക്ക് മൈ ഷോ ആപ്പ് വഴി ഏറ്റവുമധികം ബുക്ക് ചെയ്ത് കണ്ട ആദ്യ 50 സിനിമകളുടെ പട്ടികയില്‍ മലയാളം സിനിമയും. വെബ് സൈറ്റു പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 45 സിനിമകളുടെ ടിക്കറ്റുകള്‍ മാത്രമാണ് 10 ലക്ഷത്തിനു മേല്‍ വിറ്റത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഹോളിവുഡ് ചിത്രം അവെഞ്ചേഴ്സ് എന്‍ഡ് ഗെയിം ആണ്. ബുക്ക് മൈ ഷോ ആപ്പില്‍ നിന്ന് 86 ലക്ഷം ടിക്കറ്റുകളാണ് ഈ സിനിമയ്ക്കായി വിറ്റഴിച്ചത്.
57 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയ ബോളിവുഡ് ചിത്രം ഉറി- ദ സര്‍ജ്ജിക്കല്‍ സ്ട്രൈക്കാണ് രണ്ടാം സ്ഥാനത്ത്. അതേസമയം ഒരോറ്റ മലയാളം ചിത്രമാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായി മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് അണിയിച്ചോരുക്കിയ ലൂസിഫറാണ് 46ാം സ്ഥാനവുമായി പട്ടികയില്‍ ഇടം നേടിയ ചിത്രം. ലൂസിഫര്‍ ബുക്ക് മൈ ഷോ വഴിയുള്ള ടിക്കറ്റ് ബുക്കിംഗിലൂടെ 39 കോടി രൂപ നേടിയപ്പോള്‍ 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനാണ് സിനിമയക്ക് ലഭിച്ചത്. ചിത്രം 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസും നേടി.
പട്ടികയില്‍ ആറാം സ്ഥാനത്തുള്ള പ്രഭാസ് നായകനായ സഹോ 204 കോടിയുമായി ദക്ഷിണേന്ത്യയില്‍ ഒന്നാം സ്ഥാനത്താണ്. രജനികാന്ത് ചിത്രം പേട്ട 81 കോടിയുമായി 29-ാം സ്ഥാനത്തും വിജയ് ചിത്രം ബിഗില്‍ 75 കോടിയുമായി 32-ാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: